ഏഥെന്‍സില്‍ കാട്ടുതീ; ക്രിസ്ത്യന്‍ യുവജന ക്യാമ്പ് കേന്ദ്രം കത്തി നശിച്ചു
ഏഥെന്‍സ്: ഗ്രീസിലെ വടക്കന്‍ ഏഥന്‍സിലെ കലാമോസ് വനമേഖലയില്‍ പടര്‍ന്നു പന്തലിച്ച കാട്ടുതീയില്‍ വനത്തിനുള്ളില്‍ നടന്നുവന്ന ക്രിസ്ത്യന്‍ യുവജന ക്യാമ്പ് കേന്ദ്രം കത്തി നശിച്ചു.
കലാമോസ് വനമേഖലയില്‍ കാട്ടുതീ ആരംഭിച്ചിരുന്നു. പിന്നീട് നിയന്ത്രിക്കാനാവാത്ത വിധം പടര്‍ന്നു പിടിക്കുകയായിരുന്നു. വനത്തിനുള്ളില്‍ പ്രകൃതിരമണീയമായ സ്ഥലത്ത് ഗ്രീക്ക് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ വേനല്‍ക്കാല യുവജനക്യാമ്പ് ക്രമീകരിച്ചിരുന്നു.
1955-മുതല്‍ ഇവിടെ യുവജന ക്യാമ്പ നടത്തി വരികയാണ്. ‘കലാമോസ് ക്യാമ്പ്’ എന്നാണ് അറിയപ്പെടുന്നത്. ക്യാമ്പില്‍ നൂറുകണക്കിന് യുവജനങ്ങളും യുവജന നേതാക്കളും പങ്കെടുത്തിരുന്നു. പ്രത്യേകം തയ്യാറാക്കിയിരുന്ന ക്യാമ്പ് സെന്ററിലേക്കും തീ പടര്‍ന്നു പിടിക്കുകയായിരുന്നു.
ആര്‍ക്കും പരിക്കില്ല. 68 വാഹനങ്ങളിലായി 150 ഓളം ഫയര്ഫോഴ്സുകാര് , വാഹനങ്ങള്‍ , ഹെലികോപ്റ്ററുകള്‍ എന്നിവ രക്ഷാപ്രവര്ത്തനത്തിനെത്തിയരുന്നു.
ക്യാമ്പ് നടത്തിയിരുന്ന ക്യാമ്പ് മെറ്റല്‍ നിര്മ്മിതമായിരുന്നതിനാല് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. എന്നാലും ദൈവത്തിന്റെ കൃപയാല്‍ കൂടുതല്‍ അനര്‍ത്ഥങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് യൂത്ത് പ്രസിഡന്റ് സ്റ്റമാറ്റിസ് വോലിയോറ്റിസ് പറഞ്ഞു. നിരവധി താല്‍ക്കാലിക കെട്ടിടങ്ങള്‍ ഇവിടെയുണ്ടായിരുന്നു.

