2016-ല്‍ ഇന്ത്യയില്‍ മതപരമായ അസഹിഷ്ണത വര്‍ദ്ധിച്ചതായി യു.എസ്. റിപ്പോര്‍ട്ട്

Breaking News India

2016-ല്‍ ഇന്ത്യയില്‍ മതപരമായ അസഹിഷ്ണത വര്‍ദ്ധിച്ചതായി യു.എസ്. റിപ്പോര്‍ട്ട്
വാഷിങ്ടണ്‍ ‍: 2016-ല്‍ ഇന്ത്യയില്‍ മതപരമായ അസഹിഷ്ണത വര്‍ദ്ധിച്ചതായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ട്.

 

ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ആക്രമണങ്ങള്‍ക്ക് തടയിടാന്‍ ഭരണകൂടത്തിന്റെ ഭഗത്തുനിന്നും കാര്യമായ ഇടപെടലുകളൊന്നും നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

 

29 സംസ്ഥാനങ്ങളില്‍ 24-ലും പൂര്‍ണ്ണമായോ ഭാഗീകമായോ കന്നുകാലി കശാപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 6 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. ഗോസംരക്ഷണ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

 

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷം മതസ്വാതന്ത്യ്രത്തെക്കുറിച്ച് തയ്യാറാക്കിയ ആദ്യ യു.എസ്. റിപ്പര്‍ട്ടാണിത്.

Leave a Reply

Your email address will not be published.