സമുദ്രങ്ങള്‍ തിളയ്ക്കുന്നു, ആഗോള തലത്തില്‍ റെക്കോര്‍ഡ് ചൂട്
എല്‍ നിനോ പ്രതിഭാസവും മനുഷ്യ നിര്‍മ്മിതമായ കാലാവസ്ഥാ വ്യതിയാനവും മൂലം ലോകത്തിലെ സമുദ്രങ്ങള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപ നിലയിലൂടെയാണ് കടന്നു പോകുന്നത്.
കഴിഞ്ഞ ജൂണ്‍ മാസം സമുദ്രങ്ങള്‍ അനുഭവിച്ചത് റെക്കോര്‍ഡ് ചൂടാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
വരും മാസങ്ങളില്‍ ഈ ചൂട് കടുത്തുവരുമെന്നും പുതിയ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും അത് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് മറൈന്‍ സര്‍വ്വീസ് നല്‍കുന്ന മുന്നറിയിപ്പ്.
ജൂണ്‍ മാസത്തില്‍ ആഗോള സമുദ്ര ഉപരിതല താപനില 21.0 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
ഇത് മുന്‍ വര്‍ഷങ്ങളായ 2023-ലെയും 2024-ലെയും ജൂണ്‍ ദിവസങ്ങളിലെ റെക്കോര്‍ഡുകളെയും കടത്തിവെട്ടുന്നതാണ്.
2026-ന്റെ ആദ്യ പകുതിയില്‍ തന്നെ സമുദ്ര താപനില സ്ഥിരമായി ഉയര്‍ന്ന നിലയിലായിരുന്നു. ആഗോള സമുദ്രങ്ങളുടെ 82 ശതമാനത്തോളം ഭാഗത്ത് ഇതിനകം തന്നെ സമുദ്ര താപ തരംഗങ്ങള്‍ വ്യാപിച്ചിരുന്നു.
കടല്‍ ജലം ചൂട് കൂടുമ്പോള്‍ സമുദ്ര ജല നിരപ്പ് ഉയരുകയും ചെയ്യും.
എല്‍നിനോ പ്രതിഭാസം ചില രാജ്യങ്ങളില്‍ പ്രളയവും മറ്റിടങ്ങളില്‍ കടുത്ത വരള്‍ച്ചയും കാട്ടുതീപോലുള്ള കാലാവസ്ഥാ ദുരന്തങ്ങളും സൃഷ്ടിക്കുന്നു.

