ഇഞ്ചിയുടെ തൊലിയുടെ ഗുണങ്ങള്‍
ഇഞ്ചി ഉപയോഗിക്കാനായി എല്ലാവരും ആദ്യം ചെയ്യുന്നത് അതിന്റെ തൊലി ചുരണ്ടി കളയുകയാണ്.
എന്നാല്‍ ഇഞ്ചിയുടെ തൊലിയിലും നിരവധി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ടെന്നുള്ള കാര്യം ഓര്‍ക്കുക. ഇഞ്ചിയുടെ തൊലി നന്നായി ഉണക്കിയശേഷം അത് ചായപ്പൊടിയുടെ പാത്രത്തില്‍ ഇട്ടു വയ്ക്കുന്നത് വളരെ നല്ലതാണ്.
അത് ഉപയോഗിച്ച് ചായ ഉണ്ടാക്കിയാല്‍ പ്രത്യേക രുചി ഉണ്ടായിരിക്കും.
ഉണക്കിയ ഇഞ്ചിത്തൊലിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുറച്ച് തേന്‍, നാരങ്ങാ നീര്, കുറുവാപ്പട്ട എന്നിവ ചേര്‍ത്ത് ജിഞ്ചര്‍ ടീയാക്കി കുടിക്കാവുന്നതാണ്.
സൂപ്പ് ഉണ്ടാക്കുമ്പോഴും ഈ ഇഞ്ചിത്തൊലി ചേര്‍ക്കാവുന്നതാണ്. എന്നാല്‍ വിളമ്പുന്ന സമയത്ത് എടുത്തു മാറ്റുക. ഇഞ്ചിത്തൊലി വിന്നാഗിരി എന്നിവ ഒരുമിച്ച് കുറച്ചു ദിവസം വയ്ക്കുക.
അപ്പോള്‍ ഇഞ്ചിയുടെ സത്ത് വിന്നാഗിരിയിലേക്ക് ഇറങ്ങും. ശേഷം ഈ വിന്നാഗിരി അരിച്ചെടുത്ത് ഒരു കുപ്പിയില്‍ അടച്ചു വയ്ക്കുക. അടുക്കളയും മറ്റും തുടയ്ക്കുമ്പോള്‍ ഇത് ഉപയോഗിക്കാം.
അതുപോലെ ഇഞ്ചിയുടെ തൊലി ഒരിക്കലും കത്തിയോ പീലറോ കൊണ്ട് കളയരുത്. ഒരു സ്പൂണ്‍കൊണ്ടുവേണം തൊലി കളയാന്‍.

