കോള കുടിച്ചതിനുശേഷം ശരീരത്തിനെന്തു സംഭവിക്കുന്നു; റിപ്പോര്‍ട്ട് ശ്രദ്ധിക്കുക.

Breaking News Health

കോള കുടിച്ചതിനുശേഷം ശരീരത്തിനെന്തു സംഭവിക്കുന്നു; റിപ്പോര്‍ട്ട് ശ്രദ്ധിക്കുക.
ഈ അടുത്തയിടെ ഒരു യുവ സിനിമാ സംവിധായകന്‍ കരള്‍ വീക്കം എന്ന രോഗം പിടിപെട്ട് മരണത്തിനു കീഴടങ്ങിയതായി വാര്‍ത്ത വന്നിരുന്നു.

 

മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യാത്ത ഇദ്ദേഹത്തിന് കരള്‍ വീക്കം ഉണ്ടാകാന്‍ കാരണം തന്റെ അമിത കോള ഉപയോഗമായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയത്. യുവ സംവിധായകന്‍ മരിക്കുന്നതിനു മുമ്പ് ഇത് സമ്മതിച്ചിരുന്നതായും അദ്ദേഹത്തിന്റെ സുഹൃത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് വലിയ വാര്‍ത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.

 

മലയാളികളില്‍ ഇന്ന് വീട്ടില്‍ വെറുതേയിരിക്കുന്നവരും യാത്ര ചെയ്യുന്നവരുമായ നല്ലൊരു വിഭാഗം ആളുകള്‍ കോള വാങ്ങി കുടിക്കുന്നത് പതിവു കാഴ്ചയാണ്. ബ്രിട്ടണിലെ എക്സ്പ്രസ് ടെലിഗ്രാഫ് ഉള്‍പ്പെടയുള്ള ചില ദേശീയ പത്രങ്ങളില്‍ കോള കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ശരീരത്തില്‍ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രസക്ത ഭാഗം ചുവടെ ചേര്‍ക്കുന്നു.

 
കോള ശരീരത്തിലെട്ടിയിട്ട് ആദ്യ 10 മിനിറ്റ്: 10 ടീസ്പൂണ്‍ പഞ്ചസാര ശരീരത്തിലെത്തി പ്രവര്‍ത്തനമാരംഭിക്കുന്നു. അമിത മധുരമാണ് ഒന്നിച്ചെത്തുന്നതെങ്കിലും നിങ്ങള്‍ ഛര്‍ദ്ദിക്കുന്നില്ല. അതിനു കാരണം കോളയിലടങ്ങിയ ഫോസ്ഫോറിക് ആസിഡ് മധുരം കൂടുതലായി അനുഭവപ്പെടാതെ നോക്കുന്നു എന്നതിനാലാണ്.
20 മിനിറ്റ്: രക്തത്തിലെ പഞ്ചസാര ഉയരുന്നു.

 

ഇതോടെ പാന്‍ക്രിയാസ് ഇന്‍സുലിന്‍ അധികമായി ഉദ്പ്പാദിപ്പിക്കാന്‍ അത്യദ്ധ്വാനം ചെയ്യേണ്ടി വരുന്നു. കരള്‍ അവിടെയെത്തുന്ന പഞ്ചസാരയുടെ ഒരു തരിപോലും കൊഴുപ്പാക്കി മാറ്റുന്ന പ്രക്രീയയിലേര്‍പ്പെടുന്നു.
40 മിനിറ്റ്: കോളയിലെ കഫീന്‍ ശരീരത്തിലേക്ക് പൂര്‍ണ്ണമായും ആഗീരണം ചെയ്യപ്പെടുന്നു. കൃഷ്ണമണി കൂടുതലായി തുറക്കപ്പെടുന്നു. രക്ത സമ്മര്‍ദ്ദം ഉയരുന്നു. കരള്‍ കൂടുതല്‍ പഞ്ചസാര രക്തത്തിലേക്കു മാറ്റുന്നു. മയക്കം വരാതിരിക്കാന്‍ തലച്ചോറിലെ അഡെനോസിന്‍ സംവേദിനികള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു.
45 മിനിറ്റ്: ഡോപാമിന്‍ ഹോര്‍മോണ്‍ കൂടുതലായി ഉദ്പ്പാദിപ്പിക്കപ്പെടുന്നു. ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുന്ന പ്രവര്‍ത്തനത്തിനായാണ് ഈ പ്രക്രീയ. ഹെറോയിന്‍ കഴിക്കുമ്പോഴുണ്ടാകുന്ന അതേ അവസ്ഥ സംഭവിക്കുന്നു.
60 മിനിറ്റ്: ആഹാര പദാര്‍ത്ഥങ്ങളില്‍നിന്നും ഊര്‍ജ്ജം ഉദ്പ്പാദിപ്പിക്കുന്ന പ്രക്രീയയില്‍ വരുന്ന മാറ്റത്തിന്റെ ഭാഗമായി ഫോസ്ഫോറിക് ആസിഡ് ഉദരത്തിലെ കാല്‍സ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ ആയിരിക്കുന്നു. ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെയും, കൃത്രിമ മധുര പദാര്‍ത്ഥങ്ങളുടെയും സാന്നിദ്ധ്യം കാല്‍സ്യം മൂത്രത്തിലൂടെ പുറത്തേക്കു പോകാന്‍ കാരണമാകുന്നു.

 

കോളയിലെ വെള്ളം മൂത്രമായി പുറത്തേക്കു പോകുന്നതോടൊപ്പം ശരീരത്തിലെ ധാതു ലവണങ്ങളും നഷ്ടമാകുന്നു.
ഒരു കാര്യം ശ്രദ്ധിക്കുക: ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരാള്‍ക്ക് ഒരു ദിവസം കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് എല്ലാ ഭക്ഷണത്തിലും ഉള്‍പ്പെടുന്നതടക്കം ഏഴര ടീസ്പൂണാണ്.

 

എന്നാല്‍ ഒരു കോള കഴിക്കുമ്പോള്‍ മാത്രം 10 ടീസ്പൂണ്‍ പഞ്ചസാരയാണ് ശരീരത്തിനുള്ളില്‍ എത്തുന്നത്. ഇതുമൂലം പ്രമേഹം കൂടുവാനിടയാകും. കൂടാതെ ആവശ്യമില്ലാതെ, ഉപയോഗിക്കപ്പെടാതെ വരുന്ന ഊര്‍ജ്ജം കരള്‍ കൊഴുപ്പാക്കി മാറ്റുന്നു. ഇതു മാത്രമല്ല കോളയിലടങ്ങിയിട്ടുള്ള കഫീന്‍ തലച്ചോറിലെ ചില സംവേദിനികളെ നിശ്ശബ്ദമാക്കുകയും ചെയ്യുന്നു.

2 thoughts on “കോള കുടിച്ചതിനുശേഷം ശരീരത്തിനെന്തു സംഭവിക്കുന്നു; റിപ്പോര്‍ട്ട് ശ്രദ്ധിക്കുക.

  1. What’s Taking placeHappeningGoing down i’mi am new to this, I stumbled upon this I haveI’ve founddiscovered It positivelyabsolutely helpfuluseful and it has helpedaided me out loads. I am hopingI hopeI’m hoping to give a contributioncontribute & assistaidhelp otherdifferent userscustomers like its helpedaided me. GoodGreat job.

  2. Thanks for one’sfor onesfor yourfor your personalfor afor theon your marvelous posting! I actuallyseriouslyquitedefinitelyreallygenuinelytrulycertainly enjoyed reading it, you could beyou areyou can beyou might beyou’reyou will beyou may beyou happen to be a great author. I will make sure toensure that Ibe sure toalwaysmake certain tobe sure toremember to bookmark your blog and willand definitely willand will eventuallyand will oftenand may come back from now ondown the roadin the futurevery soonsomedaylater in lifeat some pointin the foreseeable futuresometime soonlater on. I want to encourage you to ultimatelythat youyourself toyou to definitelyyou toone toyou continue your great jobpostswritingwork, have a nice daymorningweekendholiday weekendafternoonevening!

Leave a Reply

Your email address will not be published.