ഇറാനില്‍ മുസ്ലീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്; രഹസ്യ സഭകളില്‍ ആരാധിക്കുന്നവര്‍ നാലര ലക്ഷം പേര്‍

Breaking News Global Middle East

ഇറാനില്‍ മുസ്ലീങ്ങള്‍ ക്രിസ്തുവിങ്കലേക്ക്; രഹസ്യ സഭകളില്‍ ആരാധിക്കുന്നവര്‍ നാലര ലക്ഷം പേര്‍
ടെഹ്റാന്‍ ‍: പഴയ പേര്‍ഷ്യന്‍ രാജ്യമായ ഇറാനില്‍ പരിശുദ്ധാത്മാവിന്റെ പലിയ പകര്‍ച്ച വ്യാപരിക്കുന്നത് ആത്മാക്കള്‍ കൂട്ടമായി യേശുക്രിസ്തുവിങ്കലേക്ക് കടന്നുവരുന്നതിനിടയാക്കുന്നു.

 

കടുത്ത ഇസ്ലാമിക നിയമം നിലനില്‍ക്കുന്ന ഇറാനില്‍ അന്യ മതങ്ങള്‍ക്ക് നിയന്ത്രണങ്ങളും, മത പരിവര്‍ത്തനത്തിന് വിലക്കും നിലനില്‍ക്കെ ആയിരക്കണക്കിനു മുസ്ലീങ്ങളാണ് രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിക്കുന്നത്. ചിലയിടങ്ങളില്‍ കത്തോലിക്ക, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നതൊഴിച്ചാല്‍ ക്രിസ്തുവിങ്കലേക്ക് പുതുതായി വരുന്ന ആത്മാക്കള്‍ക്ക് ആത്മാവിലും സത്യത്തിലും ആരാധിക്കുവാനുള്ള സ്വാതന്ത്ര്യമില്ല.

 

മാത്രമല്ല, ഇസ്ലാം മതം വിട്ട് ക്രിസ്ത്യാനികളാകുന്നവര്‍ക്ക് ജയില്‍ശിക്ഷയും, വധശിക്ഷയും നല്‍കുന്ന നിയമങ്ങള്‍ ഉണ്ടായിട്ടും അവയെ മറികടന്നാണ് ആയിരക്കണക്കിനാളുകള്‍ കര്‍ത്താവിനെ രഹസ്യമായി ആരാധിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ രഹസ്യമായി വീടുകളിലോ മറ്റു വാടക കെട്ടിടങ്ങളിലോ രഹസ്യ ആരാധനകള്‍ സജീവമായി നടന്നു വരുന്നു. ഇവിടങ്ങളില്‍ ഏകദേശം 4,50,000 വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിക്കുന്നുണ്ടെന്നാണ് ഇറാനിയന്‍ ഹൗസ് ചര്‍ച്ച് നെറ്റ് വര്‍ക്സിന്റെ സീനിയര്‍ പാസ്റ്ററും പാര്‍സ് തിയോളജിക്കല്‍ സെന്‍റര്‍ സ്ഥാപകനുമായ റവ. പാസ്റ്റര്‍ മെഹര്‍ദാദ് ഫത്തോഹി പറയുന്നത്.

 

ഇദ്ദേഹം 2010-ലാണ് ലണ്ടനില്‍ തിയോളജിക്കല്‍ സെന്റര്‍ സ്ഥാപിച്ചത്. പാസ്റ്റര്‍ ഫത്തോഹി പാര്‍സ് തിയോളജിക്കല്‍ സെന്ററില്‍ ഇറാനില്‍ നിന്നുള്ള 200 വിശ്വാസികളെ കര്‍ത്താവിന്റെ വയല്‍ പ്രദേശത്ത് അദ്ധ്വാനിക്കാനായി പരിശീലനം നടത്തുന്നു. പിന്നീട് ഇവരെ ഇറാനിലെ രഹസ്യ സഭകളില്‍ അയച്ച് അവിടത്തെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയോഗിക്കും.

 

രണ്ടോ മൂന്നോ വര്‍ഷത്തെ കോഴ്സുകളാണ് പരിശീലനത്തിന് എടുക്കുന്നത്. ഇറാനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് നൂറിലധികം പേരെയെങ്കിലും വിവിധയിടങ്ങളില്‍ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. കടുത്ത പീഢനങ്ങളാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. എന്നിട്ടും വന്‍ പരിവര്‍ത്തനമാണ് ജനങ്ങളില്‍ കര്‍ത്താവ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ഫത്തേഹി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.