മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു നയിച്ചതിനു സുവിശേഷകന്‍ കുത്തേറ്റു മരിച്ചു
ഉഗാണ്ടയില്‍ മുസ്ളീങ്ങളോടു സുവിശേഷം പങ്കുവെച്ച് ചിലരെ ക്രിസ്തുവിങ്കലേക്ക് നയിച്ചതിനു പ്രതികാരമായി സുവിശേഷകനെ കൊലപ്പെടുത്തി.
ഏപ്രില്‍ 3-ന് കിഴക്കന്‍ ഉഗാണ്ടയില്‍ 3 ദിവസത്തെ സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരുന്നു. ഇതില്‍ പ്രസംഗിച്ച് മടങ്ങിയ ഡേവിഡ് വാഷും (35) എന്ന യുവ സുവിശേഷകനാണ് കൊല്ലപ്പെട്ടത്.
3 ദിവസത്തെ സുവിശേഷ യോഗങ്ങളില്‍ ഡേവിഡും സഹ സുവിശേഷകനായ ഫ്രെഡ് വെപുഹലുവും പ്രസംഗിച്ചുകൊണ്ടിരുന്നു. ഖുറാന്‍ വാക്യങ്ങളും ബൈബിള്‍ പരാമര്‍ശങ്ങളും ഉപയോഗിച്ച് ക്രിസ്തുവിന്റെ ദൈവത്വത്തെയും ഇസ്ളാമിന്റെ പ്രവാചകനായ മുഹമ്മദിനെയും താരതമ്യം ചെയ്തു ഇരുവരും സംസാരിച്ചിരുന്നു.
മൂന്നാം ദിവസം കൂടുതല്‍ ജനങ്ങള്‍ പങ്കാളികളായി. അവരില്‍ നിരവധി ആളുകള്‍ പ്രതികരിക്കുകയും ചിലര്‍ യേശുവിനെ കര്‍ത്താവും രക്ഷകനുമായി സ്വീകരിക്കുകയും ചെയ്തു.
ഇവരില്‍ മുസ്ളീങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ചില മുസ്ളീങ്ങള്‍ പ്രതിഷേധ സ്വരവുമായി എഴുന്നറ്റു.
ആ രാത്രിയില്‍ ഡേവിഡും ഫ്രെഡും വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ മുസ്ളീം വസ്ത്രം ധരിച്ച, മുഖംമൂടി ധരിച്ച 3 പുരുഷന്മാര്‍ അവരെ പതിയിരുന്നു ആക്രമിച്ചു.
അവരുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ തന്നെയാണ് പ്രസംഗിച്ചത് എന്നു ഉറപ്പിച്ചു കത്തികൊണ്ടു കുത്തുവാന്‍ ശ്രമിച്ചു. ഫ്രെഡ് ഓടി രക്ഷപെട്ടു. എന്നാല്‍ ഡേവിഡിനു ഓടുവാന്‍ സാധിച്ചില്ല.
ബൈബിള്‍ കോളേജിന്റെ ചാപ്പലിനു സമീപം രക്തത്തില്‍ കുളിച്ചു കിടന്ന ഒരു മൃതദേഹം കണ്ടെത്തിയതായി പിറ്റേന്ന് പുലര്‍ച്ചെ ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫ്രെഡ് സംഭവസ്ഥലത്തു ചെന്നു നോക്കിയപ്പോള്‍ ഡേവിഡിന്റെ മൃതശരീരമാണെന്നു സ്ഥിരീകരിച്ചു.
മൃതദേഹതേതിനരികില്‍ ഒരു കത്തിയും ഒരു കുറിപ്പും കണ്ടെത്തി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: അവിശ്വാസിയായ നീ ന്യായവിധിയില്‍ അല്ലാഹുവിനെ കാണും മൃതദേഹത്തിന്റെ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. പ്രതികളെപ്പറ്റി പോലീസ് അന്വേഷണം നടത്തുകയാണ്.

