കഴിഞ്ഞ വര്‍ഷം യിസ്രായേലില്‍നിന്ന് പതിനായിരങ്ങള്‍ വിദേശങ്ങളില്‍ കുടിയേറിയതായി റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം യിസ്രായേലില്‍നിന്ന് പതിനായിരങ്ങള്‍ വിദേശങ്ങളില്‍ കുടിയേറിയതായി റിപ്പോര്‍ട്ട്

Asia Breaking News

കഴിഞ്ഞ വര്‍ഷം യിസ്രായേലില്‍നിന്ന് പതിനായിരങ്ങള്‍ വിദേശങ്ങളില്‍ കുടിയേറിയതായി റിപ്പോര്‍ട്ട്

ടെല്‍ അവീവ്: 2023 ഒക്ടോബര്‍ 7-ന് യിസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ തുടര്‍ന്നുള്ള വര്‍ഷത്തില്‍ ഏകദേശം 60,000 യിസ്രായേലികള്‍ രാജ്യം വിട്ട് മടങ്ങിയെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. യിസ്രായേല്‍ സര്‍ക്കാരിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്സ്റ്റിക്സിന്റെ ജനുവരി 2-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് 2024-ലെ ജനസംഖ്യാ ഡാറ്റാ അവലോകനം ചെയ്യുന്നു.

2024-ല്‍ 82,700 യിസ്രായേലികള്‍ രാജ്യം വിട്ടുവെന്നും 23,800 പേര്‍ മാത്രമാണ് തിരിച്ചെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിബിഎസ് പറയുന്നതനുസരിച്ച് ഈ അസാധാരണമായ ഉയര്‍ന്ന നെഗറ്റീവ് മൈഗ്രേഷന്‍ കണക്കിന്റെ പ്രധാന കാരണം ബിസിനസ്സിനോ, വിനോദ ആവശ്യങ്ങള്‍ക്കോ വേണ്ടിയുള്ള യാത്രയ്ക്കു പകരം മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റമാണ് കാണിക്കുന്നത്.

2024 അവസാനത്തോടെ യിസ്രായേലിലേക്കുള്ള കുടിയേറ്റം അലിയാഹ് – 32,800 ആയി. 2023-നെ അപേക്ഷിച്ച് 15,000 ത്തോളം കുറവുണ്ടായി. യിസ്രായേലിന്റെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2024-ല്‍ ചെറുതാ യി കുറഞ്ഞു.

2023-ലെ 1.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 1.1 ശതമാനം വര്‍ദ്ധിച്ചു.

ഹമാസ് ആക്രമണത്തിനും തുടര്‍ന്നുള്ള ഗാസയിലെ യുദ്ധത്തിനും ശേഷം 117,000 യിസ്രായേലികള്‍ രാജ്യത്ത് താമസിക്കുന്നത് അവസാനിപ്പിച്ചതായി കാണിക്കുന്ന ഞെട്ടിപ്പിക്കുന്ന ഡാറ്റ കഴിഞ്ഞ നവംബറില്‍ പുറത്തു വന്നിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.