കുട്ടികള്‍ പതിവായി ചായ കുടിക്കുന്ന ശീലം നല്ലതല്ല
ചായ എല്ലാവര്‍ക്കും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒന്നാണെന്ന് അറിയാം. പ്രത്യേകിച്ച് മുതിര്‍ന്നവര്‍ ഒരു ദിവസം തുടങ്ങുന്നതുതന്നെ ഒരു ഗ്ളാസ് ചായ കുടിച്ചു ഉഷാറായിക്കൊണ്ടാണ്.
എന്നാലല്‍ മുതിര്‍ന്നവരേപ്പോലെ തന്നെ കുട്ടികളും ഈ ശീലം പിന്തുടരുന്നവരാണ്. മാതാപിതാക്കള്‍ തന്നെ ശീലിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയാണിതെന്ന് സമ്മതിക്കാം.
കുട്ടികള്‍ നിരന്തരമായി ചായ കുടിച്ചാല്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. അതില്‍ ഒന്നാമത് പല്ലിന്റെ ആരോഗ്യമാണ്. ചെറുപ്പത്തില്‍ മിക്ക കുട്ടികള്‍ക്കും പല്ലിനു കേടു വരാറുണ്ട്. അതിനു പ്രധാന കാരണം ചായയാണ് വില്ലന്‍.
ചായയില്‍ മധുരം ഉണ്ട്. പല കുട്ടികളും ചായ കുടിച്ചശേഷം വായ കഴുകാറില്ല. കൂടാതെ ചായയുടെ കൂടെത്തന്നെ ബിസ്ക്കറ്റ് തുടങ്ങിയ മധുരപലഹാരങ്ങളും നല്‍കും.
അതും കൂടിയാകുമ്പോള്‍ ഭവിഷ്യത്ത് വര്‍ദ്ധിക്കുന്നു. ഇതുമൂലം പല്ലില്‍ പഞ്ചസാരയുടെ അംശം പറ്റിപ്പിടിച്ചിരിക്കുന്നതിനും പെട്ടന്ന് പല്ലില്‍ കേടു വരുന്നതിനും കാരണമാകുന്നു. അതുപോലെ ചായയിലും കാപ്പിയിലും ധാരാളം കഫേയിന്‍ അടങ്ങിയിരിക്കുന്നു.
കഫേയിന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുന്നു.
ചായ അസിഡിറ്റി, വയറുവേദന, മലബന്ധം പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. പകരം കുട്ടികള്‍ക്കു ഹെര്‍ബല്‍ ഡ്രിങ്ക്സ് വീട്ടിലുണ്ടാക്കി കൊടുക്കുന്നതാണ് ഉചിതം.