ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ പാക്കിസ്ഥാനില്‍ വീട്ടമ്മ വെടിയേറ്റു മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്
ഗുജ്റന്‍വാല: ക്രിസ്തുവിലുള്ള വിശ്വാസത്തെ അപലപിച്ച മുസ്ളീങ്ങള്‍ എന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് പാക്കിസ്ഥാനിലെ ഗുജ്റന്‍വാലയില്‍ ജനുവരി 6-ന് നഗരത്തില്‍ ഒരു വീട്ടമ്മ കൊല്ലപ്പെടുകയും അവരുടെ കൌമാരക്കാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഗുജ്റന്‍വാല നഗരത്തിലെ ഷബാന കറാമത്ത് (45) തല്‍ക്ഷണം കൊല്ലപ്പെട്ടു. 18 വയസ്സുള്ള മകള്‍ മിന്‍സയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അവള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി പേരാടുകയാണ്.
ക്രിസ്ത്യന്‍ ചാരിറ്റീസ് ലീഡ് മിനിസ്ട്രീസ് പാക്കിസ്ഥാന്‍ സ്ഥാപകന്‍ സര്‍ദാര്‍ മുഷ്താഖ് ഗില്‍ പറഞ്ഞു. മുസ്ളീം വീടുകളില്‍ വീട്ടു ജോലിക്കായി ജോലി ചെയ്തിരുന്ന അമ്മയും മകളും ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴി ആക്രമിക്കപ്പെട്ടു.
ഗില്‍ ഒരു മാധ്യമത്തോടു പറഞ്ഞു. അക്രമികളെ തിരിച്ചറിയാനും വെടിവെയ്പിനു പിന്നിലത്തെ ലക്ഷ്യം കണ്ടെത്താനും ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ക്രൈസ്തവര്‍ പറഞ്ഞു.
അവരുടെ വിശ്വാസം കാരണം ഉന്മൂലനം ചെയ്യപ്പെടാന്‍ ലക്ഷ്യമിട്ടതായി കാണുന്നു. പ്രത്യക്ഷത്തില്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാരണം അവര്‍ വെറും തൊഴിലാളികളാണ്. അദ്ദേഹം പറഞ്ഞു.
ഷബാനയുടെ ഭര്‍ത്താവ് കറാമത്ത് മസിഹിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് അജ്ഞാതരായ അക്രമികള്‍ക്കെതിരെ പോലീസില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഗില്‍ കൂട്ടിച്ചേര്‍ത്തു.
പുതുവത്സര ദിനത്തില്‍ ഗുജ്റന്‍ വാല നഗരത്തിനടുത്തുള്ള കോട് അസദ് ഗ്രാമത്തില്‍ 25 കാരനായ ക്രിസ്ത്യന്‍ യുവാവ് സുലൈമാന്‍ മസിഹും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു.
ഹൃദയശൂന്യരായ മുസ്ളീങ്ങള്‍ സുലൈമാനെയും വെടിവെച്ചുകൊല്ലുകയായിരുന്നു. സഹോദരന്‍ ദാവൂദിനു പരിക്കേറ്റുവെങ്കിലും രക്ഷപെട്ടു.