കുരിശുയുദ്ധക്കാരുടെ വാള്‍ യിസ്രായേല്‍ തീരത്തുനിന്നും കണ്ടെത്തി
ടെല്‍ അവീവ്: കുരിശുയുദ്ധ പോരാളിയുടേതെന്നു കരുതുന്ന വാള്‍ യിസ്രായേലിന്റെ വടക്കന്‍ തീരത്തുനിന്നും കണ്ടെടുത്തു.
ഒക്ടോബര്‍ 16-ന് ഷലോമി കാറ്റ്സിന്‍ എന്ന മുങ്ങല്‍ വിദഗ്ദ്ധനാണ് കാര്‍മല്‍ തീരത്തുനിന്നും 900 വര്‍ഷം പഴക്കമുള്ള വാള്‍ കണ്ടെടുത്തത്. ഒരു മീറ്റര്‍ നീളമുള്ള ഇരുമ്പ് വാളില്‍ കക്കയും മറ്റും പൊതിഞ്ഞിരിക്കുകയാണ്.
ഇതു നീക്കം ചെയ്തു വിശദമായി പരിശോധിച്ചശേഷം പ്രദര്‍ശനത്തിനു വയ്ക്കുമെന്നു യിസ്രായേല്‍ പുരാവസ്തു അതോറിറ്റി അറിയിച്ചു.
യെരുശലേമിന്റെ നിയന്ത്രണത്തിനായി യൂറോപ്യന്‍ ശക്തികള്‍ 1095-ല്‍ ആരംഭിച്ച കുരിശുയുദ്ധം നൂറ്റാണ്ടുകളോളം നീണ്ടുനിന്നിരുന്നു.
ക്രൈസ്തവര്‍ നടത്തിയ ക്രൂസേഡുകളില്‍ പ്രധാനം മുസ്ളീങ്ങളുടെ പക്കല്‍നിന്നും യെരുശലേം പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു അതുകൊണ്ടുതന്നെ ക്രൈസ്തവരെ കുരിശുയുദ്ധക്കാര്‍ എന്നു ഇപ്പോഴും ആക്ഷേപിക്കാറുണ്ട്.