ഹമാസ് യുദ്ധ കുറ്റങ്ങളില്‍ യു.എന്‍, ഡബ്ളിയുഎച്ചഒ എന്നിവയ്ക്കും പങ്കെന്ന് യിസ്രായേല്‍
ടെല്‍ അവീവ്: ഹമാസിന്റെ യുദ്ധ കുറ്റങ്ങളില്‍ ഐക്യരാഷ്ട്ര സഭയെയും ലോകാരോഗ്യ സംഘടനയെയും വിമര്‍ശിച്ച് യിസ്രായേല്‍. ഹമാസിന്റെ ആക്രമണങ്ങളില്‍ യു.എന്‍. ലോകാരോഗ്യ സംഘടന എന്നിവയ്ക്കും പങ്കുണ്ടെന്നാണ് വിമര്‍ശനം.
കാരണം ഈ ഏജന്‍സികള്‍ ഗാസ മുനമ്പിലെ ആശുപത്രികളെ താവളമായി ഉപയോഗിക്കുന്നത് തീവ്രവാദി ഗ്രൂപ്പുകളെ തടഞ്ഞില്ല. യിസ്രായേല്‍കാരെ ആക്രമിക്കുകയാണിവര്‍.
ഒക്ടോബര്‍ 7-ന് യിസ്രായേല്‍ പൌരന്മാരെ ഹമാസ് കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്ന് ഗാസയിലേക്കുള്ള നുഴഞ്ഞു കയറ്റം മുതല്‍ ഭീകര സംഘം ആശുപത്രികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതിന്റെ വ്യക്തമായ തെളിവ് ഐഡിഎന്‍ കണ്ടെത്തി.
ഗാസയിലെ സമീപകാല കണ്ടെത്തലുകള്‍ക്കു മുമ്പു തന്നെ യിസ്രായേലിനെ ആക്രമിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ആശുപത്രികളിലും സ്കൂളുകളിലും ഹമാസ് അതിന്റെ ഭീകര അടിസ്ഥാന സൌകര്യങ്ങള്‍ ഉള്ളതായി യിസ്രായേല്‍ പണ്ടേ പറഞ്ഞിരുന്നു.
യുഎസ്ആര്‍ഡബ്ളിയു (പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രപവര്‍ത്തിക്കുന്ന സംഘടനയില്‍) ഹമാസ് അനുഭാവികളാണ് പ്രവര്‍ത്തിക്കുന്നതെന്നു ടെല്‍ അവീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ്(ഐഎന്‍എസ്എസ്) ലെ മുതിര്‍ന്ന ഗവേഷകനായ കോബി മൈക്കിള്‍ പറഞ്ഞു. വളരെക്കാലമായി അന്താരാഷ്ട്ര ഏജന്‍സികളും ഉദ്യോഗസ്ഥരും ഹമാസിന്റെ ദീര്‍ഘകാലമായി ആശുപത്രികളെ മനുഷ്യകവചമായി ദുരുപയോഗം ചെയ്യുന്നതിനോട് നിശ്ശബ്ദമായി പങ്കാളികളായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ് എയ്ലോണ്‍ ലെവി നവംബര്‍ 14-നു നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഡബ്ളിയു എച്ച്ഒയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രിയേസസ്, യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറല്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് ആന്‍ഡ് എമര്‍ജന്‍സി റിലീഫ് കോഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്സ് എന്നിവരെ ലെവി പ്രത്യേകം പരാമര്‍ശിക്കുകയും യിസ്രായേലിന് അവരില്‍നിന്ന് പൂര്‍ണ ഉത്തരവാദിത്വം ആവശ്യമാണെന്നും പറഞ്ഞു.

