ചൂഷകരായ വിശ്വാസികളേക്കാള്‍ നല്ലവര്‍ അവിശ്വാസികള്‍ ‍: ഫ്രാന്‍സിസ് മാര്‍പാപ്പ

Breaking News Global Middle East

ചൂഷകരായ വിശ്വാസികളേക്കാള്‍ നല്ലവര്‍ അവിശ്വാസികള്‍ ‍: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: മനുഷ്യനെ ചൂഷണം ചെയ്തും മോശമായ ബിസിനസ്സ് ചെയ്തും ജീവിക്കുന്ന വിശ്വാസികളേക്കാള്‍ നല്ലവര്‍ അവിശ്വാസികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

 

കാസസിന്റ മാര്‍ടയില്‍ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. പല ക്രിസ്ത്യാനികളും ഇങ്ങനെയാണ്. അവര്‍ മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറഞ്ഞും, ചൂഷണം ചെയ്തും ജീവിക്കുന്നവരാണ്. ഇവരെ വിശ്വാസികളായി കണക്കാക്കാന്‍ സാധിക്കില്ല.

 

ധനികനായ ഒരു ക്രിസ്ത്യാനി സ്വര്‍ഗ്ഗ കവാടത്തില്‍ എത്തി കര്‍ത്താവിനോടു പറയുന്നു “കര്‍ത്താവേ ഞാന്‍ വന്നിരിക്കുന്നു, ഞാന്‍ മുടങ്ങാതെ പള്ളിയില്‍ പോയി, ഞാന്‍ അങ്ങയോടു ഏറ്റവും അടുത്തു നിന്നു,

ഞാന്‍ അതു ചെയ്തു ഇതു ചെയ്തു” അപ്പോള്‍ കര്‍ത്താവ് പറയും “എല്ലാം ഞാന്‍ ഓര്‍ക്കുന്നുണ്ട്. എല്ലാം മോശമായിരുന്നു.

നീ പാവപ്പെട്ടവരുടെ പണം അപഹരിച്ചു. അതുകൊണ്ടു എനിക്കു നിന്നെ അറിയില്ല”. ഇരട്ട ജീവിതം നയിക്കുന്നവരെ ദൈവം അനുഗ്രഹിക്കില്ലെന്നും മാര്‍പാപ്പ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.