പ്രകാശനം ചെയ്തു
യുവസാഹിത്യകാരന് സജി സീതത്തോടിന്റെ “സുഗന്ധം പൊഴിക്കുന്ന രക്തപുഷ്പം” എന്ന കവിതാസമാഹാരം പാസ്റ്റര്‍ ഫിന്നി എബ്രഹാം ശ്രീ:മത്തായി ചാക്കോയ്ക്ക് നല്കി പ്രകാശനം ചെയ്തു.
റവ:ഒ.എം രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി, സത്യസന്ധമായ സാമൂഹ്യവിമര്‍ശനങ്ങളും, ആത്മീയഗോളത്തിന്റെ ജീര്‍ണ്ണതയില്‍ കവിക്കുള്ള ഉല്‍ക്കണ്ഠയും പ്രതിഷേധവും സീതത്തോടിന്റെ കവിതകളില്‍ നിറഞ്ഞുനില്ക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
രാജു എബ്രഹാം എം.എല്‍ .എ ആശംസകള്‍ അറിയിച്ചു.
കോപ്പികള്‍ക്ക് ബന്ധപ്പെടുക +91 9495436727

