പെന്തകോസ്ത‌് വിശ്വാസിയുടെ സംസ്ക‌ാരം തടഞ്ഞു; അപലപിച്ച് പെന്തകോ സ്‌ത്‌ കൗൺസിൽ

പെന്തകോസ്ത‌് വിശ്വാസിയുടെ സംസ്ക‌ാരം തടഞ്ഞു; അപലപിച്ച് പെന്തകോ സ്‌ത്‌ കൗൺസിൽ

Kerala

പെന്തകോസ്ത‌് വിശ്വാസിയുടെ സംസ്ക‌ാരം തടഞ്ഞു; അപലപിച്ച് പെന്തകോ സ്‌ത്‌ കൗൺസിൽ

കൊല്ലം: കൊട്ടാരക്കര മുൻസിപ്പാലിറ്റിയിലെ തുലാപ്പള്ളി നെല്ലിത്താനം വീട്ടിൽ ഷാരോൺ സഭാംഗമായ ബ്രദർ സാബു (61) വിന്റെ്റെ സംസ്‌കാരം നടത്താൻ ബന്ധപ്പെട്ട സെമിത്തേരിയിൽ നിൽ അനുമതി നിഷേധിച്ച നടപടി ഗുരുത രമായ മതവിവേചനമാണെന്ന് യുണൈറ്റഡ് പെന്തകോ സ‌ത് കൗൺസിൽ.

ഷാരോൺ സഭയുടെ സെമിത്തേരി ക്ക് സമീപം മാർത്തോമാ സഭ, എ.ജി. സഭയുടെ മൂന്ന് സെക്ഷനുകൾ, സി.എസ്.ഐ., ബ്രദറൻ സഭ തുടങ്ങിയ വിവിധ ക്രിസ്തീയ വിഭാഗങ്ങളുടെ ശവകുടീരങ്ങൾ നിലനിൽക്കുമ്പോഴും ബ്രദർ സാബുവിൻ്റെ സംസ്‌കാ അവിടെ നടത്താൻ അനുവദിക്കാതെ മറ്റൊരു സ്ഥലത്ത് നടത്തേണ്ടിവന്നത് നീതിക്കെതിരായ നടപടിയാണെന്ന് കൗൺസിൽ ആരോപിച്ചു.

കേരളത്തിൽ പെന്തകോസ്ത് സമൂഹത്തോട് മാത്രം ഇത്തരം അവഗണനയും വിവേചനവും തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് മതസൗഹാർദ്ദത്തിന് ഗുരുതരമായ ഭീഷണിയാണെന്നും യുണൈറ്റഡ് പെന്ത കോസ്‌ത് കൗൺസിൽ അറിയിച്ചു.

സംഭവത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, കേരള മുഖ്യമന്ത്രി, പ്രതിപ ക്ഷ നേതാവ് എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകുമെന്ന് കൗൺസിൽ നേതൃത്വം അറിയിച്ചു.

ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമപര വും ജനാധിപത്യപരവുമായ പ്രതിഷേധങ്ങൾ സംഘടി പ്പിക്കുമെന്ന് ദേശീയ പ്രസിഡൻ്റ് ബാബു പറയത്തുകാ ട്ടിൽ അറിയിച്ചു.

ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ ശമുവൽ തോമസ്, ദേശീയ ട്രഷറർ പാസ്റ്റർ സുരൻ സീ നായി എന്നിവർ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കുന്ന ഇത്തരം നടപടികൾക്കെതിരെ സമൂഹം ഒരുമിച്ച് ശബ്ദമുയർത്തണമെന്ന് യുണൈറ്റഡ് പെന്തകോ സ്‌ത് കൗൺസിൽ അഭ്യർത്ഥിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.