ചൊവ്വ രത്ന ഖനി? നാസയുടെ അനുമാനം
ചുവന്ന ഗ്രഹമായ ചൊവ്വ രത്നഖനിയാണോ എന്ന കാര്യത്തില്‍ കൂടുതല്‍ ഗവേഷണത്തിലാണ് നാസയുടെ ഗവേഷകര്‍.
നാസയുടെ പെര്‍സിവറന്‍സ് റോവര്‍ ചൊവ്വായിലെ പാറക്കെട്ടുകളില്‍ ലേസര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അപ്രതീക്ഷിതമായ കണ്ടെത്തല്‍.
രത്നക്കലുകള്‍ക്ക് സമാനമായ ധാതുക്കളുടെ സാന്നിദ്ധ്യം ബഹിരാകാശ ഗവേഷകര്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞു.
ചൊവ്വായിലെ ജെസെറോ ഗര്‍ത്തത്തിനു സമീപമുള്ള പാറകളിലാണ് അമൂല്യ രത്നങ്ങളുമായി സാമ്യമുള്ള പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതെന്ന് നാസ വ്യക്തമാക്കി.
കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് പാറകളിലെ വിടവുകളിലൂടെ അതിശക്തമായ ചൂടുവെള്ളം ഒഴുകിയാണ് ധാതുക്കള്‍ രൂപപ്പെടാന്‍ കാരണമെന്ന് ലോസ് അലമോസ് നാഷണല്‍ ലബോറട്ടറിയിലെ ശാസ്ത്ര സംഘം വ്യക്തമാക്കി.
ഭൂമിയിലും സമാനമായ സാഹചര്യങ്ങളിലാണ് രത്നക്കല്ലുകള്‍ രൂപപ്പെടാറുള്ളത്.

