അമേരിക്കന്‍ നഗരത്തിലെ ശരിയത്ത് നിയമത്തിനെതിരെ ആഞ്ഞടിച്ച് പാസ്റ്റര്‍
യു.എസില്‍ മിഷിഗണിലെ മുസ്ളീം ഭൂരിപക്ഷ നഗരമായ ഡിയര്‍ബോണില്‍ മുസ്ളീം ശരിയത്ത് നിയമം നടപ്പാക്കുന്നതിനെതിരെ ആഞ്ഞടിച്ച് പ്രമുഖ പാസ്റ്റര്‍.
ഡിയര്‍ ബോണിലുള്ള 180 ചര്‍ച്ചസിന്റെ സീനിയര്‍ പാസ്റ്ററായ ലോറെന്‍സോ സെവല്‍ ഒരു സിറ്റി കൌണ്‍സില്‍ യോഗത്തില്‍ പറഞ്ഞത്: ശരിയത്ത് നിയമത്തിനു മുന്നില്‍ നമുക്ക് ഈ നഗരം നഷ്ടപ്പെട്ടു എന്നാണ്.
പ്രാദേശിക ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ നിയമത്തേക്കാള്‍ മുസ്ളീം നിവാസികള്‍ക്ക് അനുകൂലമായി പെരുമാറുന്നവരെന്ന് പാസ്റ്റര്‍ സെവല്‍ ആരോപിച്ചു.
ഇത് ഇനി അമേരിക്കന്‍ നിയമങ്ങള്‍ക്ക് കീഴിലല്ലാത്ത നഗരമാണ്. നമ്മല് ശരിയത്ത് നിയമത്തിനു കീഴിലാണ്. ഇനി അത് നമുക്ക് ഉണ്ടാകില്ല. സെവല്‍ പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡിയര്‍ബോണില്‍ ശരിയത്ത് നിയമത്തിന്റെ സ്വാധീനത്തിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ നടന്നു. രാജ്യത്തെ ജനസംഖ്യയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് മുസ്ളീങ്ങള്‍.
അവര്‍ നിയമങ്ങള്‍ സ്ഥാപിക്കരുതെന്നും ഒരു ശതമാനം മാത്രമുള്ള മുസ്ളീങ്ങള്‍ ഒരു രാഷ്ട്രമല്ല എന്നും അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഡിയര്‍ബോണ്‍ ഉദ്യോഗസ്ഥര്‍ മുസ്ളീം നിവാസികള്‍ക്ക് അനുകൂലമായ പരിഗണന നല്‍കുന്നതായി പാസ്റ്റര്‍ പറഞ്ഞു.
യു.എസിലെ മിഷിഗണ്‍ സംസ്ഥാനത്തെ വെയ്ന്‍ കൌണ്ടിയിലെ ഒരു നഗരമാണ് ഡിയര്‍ബോണ്‍. 1 ലക്ഷത്തില്‍പരം ജനസംഖ്യയില്‍ 55 ശതമാനം വരെ മുസ്ളീങ്ങളാണ്.
30 ശതമാനം മാത്രമാണ് ക്രൈസ്തവര്‍. ബാക്കി വിവിധ മതക്കാരും നിരീശ്വരരുമാണ്.

