കാന്‍സര്‍ കോശങ്ങളെ തിരഞ്ഞു പിടിച്ചു കൊല്ലാന്‍ ശേഷിയുള്ള മരുന്ന് വികസിപ്പിച്ച ഇന്ത്യന്‍ ഗവേഷകര്‍

കാന്‍സര്‍ കോശങ്ങളെ തിരഞ്ഞു പിടിച്ചു കൊല്ലാന്‍ ശേഷിയുള്ള മരുന്ന് വികസിപ്പിച്ച ഇന്ത്യന്‍ ഗവേഷകര്‍

Health India

കാന്‍സര്‍ കോശങ്ങളെ തിരഞ്ഞു പിടിച്ചു കൊല്ലാന്‍ ശേഷിയുള്ള മരുന്ന് വികസിപ്പിച്ച ഇന്ത്യന്‍ ഗവേഷകര്‍

ന്യൂഡെല്‍ഹി: കീമോ തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കുന്നതും കാന്‍സര്‍ കോശങ്ങളെ തിരഞ്ഞു പിടിച്ചു കൊല്ലാന്‍ സഹായിക്കുന്നതുമായ സ്മാര്‍ട്ട് കാന്‍സര്‍ മരുന്ന് വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഗവേഷകര്‍.

സാധാരണ കീമോ തെറാപ്പിയുടെ പാര്‍ശ്വ ഫലങ്ങള്‍ ഒവിവാക്കിക്കൊണ്ട് കാന്‍സര്‍ കോശങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മരുന്ന് മനുഷ്യരില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ വിജയം തന്നെ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു മുന്നേറ്റമായിരിക്കും ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

പരമ്പരാഗതമായി കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ മരുന്നിന് ആര്‍ കെ 251 എന്നാണ് പേരിട്ടിരിക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (ഐഎഎസ്എസ്റ്റി). ഡോ. അസീസ് ബാല, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവഹാത്തിയിലെ ഡോ. കെ.പി. ഭബക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാമ് മരുന്ന് വികസിപ്പിച്ചത്.

ശരീരത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സാധാരണ കോശങ്ങളില്‍ നിര്‍ജ്ജീവമായിരിക്കുകയും കൃത്യമായി ട്യൂമര്‍ ഭാഗത്ത് എത്തുമ്പോള്‍ മാത്രം സജീവമാകുകയും ചെയ്യുന്ന രീതിയാണ് മരുന്നിന്റെ പ്രത്യേകത.

അര്‍ബുദ ചികിത്സയില്‍ നിലവിലുള്ള കീമോ തെറാപ്പി അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെയും ബാധിക്കാറുണ്ട്.

ഇത് രോഗികളില്‍ കടുത്ത പാര്‍ശ്വ ഫലങ്ങള്‍ക്കും ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ പുതിയ മരുന്ന് ഈ പ്രതിസന്ധിക്ക് പരിഹാരമാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.