യോര്‍ദ്ദാന്‍ താഴ്വരയില്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി

യോര്‍ദ്ദാന്‍ താഴ്വരയില്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി

Asia Breaking News Top News

യോര്‍ദ്ദാന്‍ താഴ്വരയില്‍ 2000 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി

വെസ്റ്റ് ബാങ്ക്: യിസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ യോര്‍ദ്ദാന്‍ താഴ്വരയില്‍നിന്നും 2000 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന നാണയങ്ങള്‍ കണ്ടെടുത്തു.

വെസ്റ്റ് ബാങ്കില്‍ നിന്ന് യഹൂദ്യയിലെ ശമര്യ ബിസി 103-76 കാലഘട്ടത്തില്‍ യഹൂദ ഭരിച്ചിരുന്ന ഒരു ഹാസ്മേനിയന്‍ മഹാപുരോഹിതനായ അലക്സാണ്ടര്‍ ജാനേയസ് രാജാവിന്റേതാണ് ഈ പുരാതന നാണയങ്ങളെന്ന് വിശ്വസിക്കുന്നതായി പുരാവസ്തു ഗവേഷകര്‍ വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

160 നാണയങ്ങളുടെ ഒരു ശേഖരം യോര്‍ദ്ദാന്‍ താഴ്വരയില്‍ നിന്ന് യിസ്രായേലിലെ ഹൈഫ സാര്‍വ്വകലാശാലയിലെയും സിന്‍മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലേയും ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നാണയങ്ങളില്‍ എട്ട് പോയിന്റഉള്ള നക്ഷത്രവും അരാമായില്‍ കിംഗ് അലക്സാണ്ടര്‍ 25 എന്ന വാക്കുകളും ആലേഖനം ചെയ്തിട്ടുണ്ട്. ഈ അപൂര്‍വ്വ നിധി കണ്ടെത്തിയ സ്ഥലം പ്രത്യക്ഷത്തില്‍ ഒരു വേ സ്റ്റേഷനാണ്.

ഗവേഷകനായ ഷായ്ബാര്‍ പറഞ്ഞു. യോര്‍ദ്ദാന്‍ താഴ്വരയിലെ ഒരു പര്‍വ്വതത്തില്‍ അലക്സാണ്ടര്‍ ജാനേയസ് രാജാവ് നിര്‍മ്മിച്ച അലക്സാഡ്രിയോണ്‍ കോട്ടയിലേക്കുള്ള പ്രധാന റോഡിലായിരുന്ന വേ സ്റ്റേഷന്‍.

ഈ വര്‍ശം ഹന്നുകയുടെ മൂന്നാം ദിവസമാണ് തങ്ങള്‍ നാണയം കണ്ടെടുത്തതെന്നും ബിസി 167-ലെ ഒരു കലാപത്തിന്റെ നേതാക്കളില്‍ നിന്നാണ് അലക്സാണ്ടര്‍ രാജാവ് ഭരണം തുടങ്ങിയതെന്നും തല്‍മൂദിന്റെ അഭിപ്രായത്തില്‍ യെരുശലേം ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിനും കാരണമായതായും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.