മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണു യൂറോപ്പില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്

മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണു യൂറോപ്പില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്

Breaking News Europe

മരുന്നിനെ പ്രതിരോധിക്കുന്ന രോഗാണു യൂറോപ്പില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്
ബ്രസ്സല്‍സ്: ആപത്ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ആന്റി ബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രോഗാണുക്കള്‍ യൂറോപ്പിലാകമാനമുള്ള ആശുപത്രികളില്‍ വ്യാപിക്കുന്നതായി പഠന റിപ്പോര്‍ട്ട്.

ക്ളെബ്സീല ന്യുമോണിയെ എന്ന സൂപ്പര്‍ ബര്‍ഗ്ഗാണ് ആശങ്കയായി പടര്‍ന്നു പിടിക്കുന്നത്. കാര്‍ബാപെനെംസ് എന്നറിയപ്പെടുന്ന മരുന്നുകളാണ് മറ്റൊന്നും ഫലിക്കാതെ വരുമ്പോള്‍ ഇവയ്ക്കെതിരെ സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ കൂടുതല്‍ രോഗാണുക്കള്‍ക്ക് ഇത്തരം മരുന്നുകളോടുള്ള പ്രതിരോധ ശേഷി ക്രമേണ വര്‍ദ്ധിച്ചു വരുകയാണെന്നു ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

ആരോഗ്യമുള്ളവരുടെ കുടലുകളില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ കഴിയാന്‍ ഇവയ്ക്കു സാധിക്കും. എന്നാല്‍ ആരോഗ്യം ശോഷിക്കുന്ന അവസ്ഥയില്‍ ഇവ ശ്വാസകോശത്തെ ബാധിച്ച് ന്യുമോണിയയ്ക്ക് കാരണമാകും. രക്തത്തില്‍ കലര്‍ന്ന് മസ്തിഷ്ക്ക ജ്വരത്തിനുവരെ കാരണമാകും.

ആന്റി ബയോട്ടിക്കുകളോട് രോഗാണുക്കള്‍ പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നതു കാരണം മരണ സംഖ്യയില്‍ ആറു മടങ്ങ് വര്‍ദ്ധനവുണ്ടായതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. അത്യാവശ്യമല്ലാത്ത ഘട്ടങ്ങളില്‍ ആന്റി ബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കാതിരിക്കുക എന്നതാണ് ഇപ്പോള്‍ ഇതിനു പ്രതിവിധിയായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.