യു.പിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് ഹാളിന്റെ മതില്‍ തകര്‍ത്തു

യു.പിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് ഹാളിന്റെ മതില്‍ തകര്‍ത്തു

Breaking News India

യു.പിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ചര്‍ച്ച് ഹാളിന്റെ മതില്‍ തകര്‍ത്തു

കാണ്‍പൂര്‍ ‍: യു.പിയില്‍ കാണ്‍പൂരിനു സമീപം ബനാര്‍ അലിപൂരിലെ ഷഹ്സാദ്പൂര്‍ ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ മതില്‍ തകര്‍ത്ത കേസില്‍ ബജറംഗ്ദള്‍ ‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തകരത്തില്‍ നിര്‍മ്മിച്ച മതില്‍ പൊളിച്ച അക്രമികള്‍ ഉപകരണങ്ങളും മറ്റു സാധനങ്ങളും നശിപ്പിച്ചു. സ്ഥലത്ത് കാവിക്കൊടി ഉയര്‍ത്തുകയും മതിലില്‍ ശ്രീറാം എന്നു എഴുതുകയും സിസി ടിവി ക്യാമറ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

പള്ളിയുടെ നിര്‍മ്മാണം തടയുന്നതിനായി പ്രാദേശിക ഭരണകൂടം നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ ബജറംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ ഗൌരവ് ശുക്ള ഉള്‍പ്പെടെ 13 പേരുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത 80 ഓളം പേരും പട്ടികയിലുണ്ട്.

നിയമം കയ്യിലെടുക്കരുതെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഇവര്‍ മോശമായി പെരുമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടില്ല. മിഷണറി സ്കൂളിനടുത്താണ് ആരാധനാ ഹാള്‍ നിര്‍മ്മിച്ചതെന്നും അതിനെതിരെ കാണ്‍പൂര്‍ വികസന അതോറിട്ടിക്കും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിരുന്നതായി ബജറംഗ്ദള്‍ നേതാവ് അജിത് രാജ് പറഞ്ഞു.

എന്നാല്‍ അനധികൃത നിര്‍മ്മാണം നടത്തിയതിന് സഞ്ജയ് ജോസഫ് എന്ന ആള്‍ക്കെതിരെ കേസെടുത്തതായി കാണ്‍പൂര്‍ വികസന അതോറിട്ടി ഉദ്യോഗസ്ഥന്‍ അവനീഷ് കുമാര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.