ന്യൂസിലാന്റില്‍ പ്രത്യേക സംഘത്തെ നിയമിച്ചു; ലക്ഷ്യം എലി മുക്ത ദ്വീപ്

ന്യൂസിലാന്റില്‍ പ്രത്യേക സംഘത്തെ നിയമിച്ചു; ലക്ഷ്യം എലി മുക്ത ദ്വീപ്

Breaking News Europe

ന്യൂസിലാന്റില്‍ പ്രത്യേക സംഘത്തെ നിയമിച്ചു; ലക്ഷ്യം എലി മുക്ത ദ്വീപ്

വെല്ലിംങ്ടണ്‍ ‍: ഇന്ത്യയില്‍ എലികളെ കൊല്ലുന്നത് നിരോധിച്ചിട്ടുള്ള രാജ്യമാണ്. എന്നാല്‍ ഭൂമിയുടെ ഒരു അറ്റം തുടങ്ങുന്ന ദ്വീപ് എന്നു വിശേഷിപ്പിക്കുന്ന ന്യൂസിലാന്റില്‍ ചിത്രം മറിച്ചാണ്. രാജ്യത്തെ എല്ലാ എലികളെയും ഉന്മൂലനാശം വരുത്തുവാനുള്ള ബ്രഹത്പദ്ധതി നടപ്പിലാക്കുകയാണിവിടെ.

അതിനായി മൊബൈല്‍ ആപ്പ്, ജി.പി.സ്., വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ‍, പ്രത്യേക ഉപകരണങ്ങളുമായി ‍പ്രത്യേക ജാക്കറ്റ് ധരിച്ച സംഘത്തിന്റെ ലക്ഷ്യം സമ്പൂര്‍ണ്ണ എലി മുക്ത രാജ്യമാണ്. പദ്ധതി രാജ്യമാകെ വ്യാപിപ്പിച്ചു കഴിഞ്ഞു. 2050-ല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

എലികള്‍ക്കുള്ള ഭക്ഷണം, വിഷം എന്നിവയാണ് വാളണ്ടിയര്‍മാരുടെ പക്കലുള്ള പ്രധാന ആയുധം. എലികളെ കൊലപ്പെടുത്തി യന്ത്രം തന്നെ അത് നീക്കം ചെയ്യും.

എന്തുകൊണ്ടാണ് എലികളെ നശിപ്പിക്കുന്നതെന്നു ചോദിച്ചാല്‍ വ്യക്തമായ മറുപടി നല്‍കുന്നു. പ്രധാന ഭൂഖണ്ഡത്തില്‍നിന്ന് 8.5 കോടി വര്‍ഷം മുമ്പാണ് ന്യൂസിലാന്റ് വേര്‍പിരിഞ്ഞതെന്നാണ് ശാസ്ത്രം പറയുന്നത്.

ഇതോടെ സസ്തനികള്‍ കുറവുള്ള മേഖലയായി ദ്വീപ് മാറി. അവിടെ അപൂര്‍വ്വമായ പക്ഷികള്‍ നിറഞ്ഞു. ഭൂമിയില്‍ ഏറ്റവും അവസാനം മനുഷ്യന്‍ കാലു കുത്തിയ സ്ഥലം കൂടിയാണ് ന്യൂസിലാന്റ്. (13-ാം നൂറ്റാണ്ടില്‍ ‍). ആറു നൂറ്റാണ്ടിനുശേഷം യൂറോപ്പില്‍നിന്നുള്ള കപ്പലുകളിലൂടെയാണ് എലികളും ഇവിടെയെത്തിയത്.

മറ്റ് സസ്തനികളും പിന്നാലെയെത്തി. എലികള്‍ തദ്ദേശവാസികളായ പക്ഷികളുടെ മുട്ട തിന്നു നശിപ്പിക്കുന്നു എന്നു കണ്ടെത്തിയതോടെയാണ് രാജ്യം എലികളെത്തന്നെ പിടികൂടി നശിപ്പിക്കുവാന്‍ ശ്രമം തുടങ്ങിയത്.

എലി നിര്‍മ്മാര്‍ജ്ജനത്തിനു പ്രിഡേറ്റര്‍ ഫ്രീ 2050 ലിമിറ്റഡ് എന്ന സ്ഥാപനവും രൂപീകരിച്ചു. സര്‍ക്കാര്‍ സ്വകാര്യ സഹായവും പദ്ധതിക്കു ലഭിച്ചു. ക്യാമറയുടെ സഹായത്തോടെയാണ് എലികളുടെ കേന്ദ്രങ്ങള്‍ മനസ്സിലാക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.