ക്യൂബയില്‍ ആത്മീയ ഉണര്‍വ്വ് വ്യാപരിക്കുന്നു

Breaking News Global

ക്യൂബയില്‍ ആത്മീയ ഉണര്‍വ്വ് വ്യാപരിക്കുന്നു
ഹവാന: ആരാധനാലയങ്ങള്‍ക്കു നിയന്ത്രണമുള്ള ക്യൂബയില്‍ ഹൌസ് ചര്‍ച്ചുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് രാജ്യത്തെ ജനങ്ങളുടെ മനോഭാവം എപ്രകാരമുള്ളതെന്ന് വ്യക്തമാക്കപ്പെടുന്നു.

 

കമ്മ്യൂണിസ്റ്റ് ഭരണമുള്ള ക്യൂബയില്‍ 5 പതിറ്റാണ്ടിനുശേഷം പരസ്യമായോ രഹസ്യമായോ ആയിരക്കണക്കിനു ഹൌസ് ചര്‍ച്ചുകളാണ് രൂപം പ്രാപിച്ചു വന്നത്. ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതിനാല്‍ വിശ്വാസികളുടെ വീടുകളിലോ, മറ്റു കെട്ടിടങ്ങളിലോ ഒത്തുകൂടി കര്‍ത്താവിനെ ആരാധിച്ചു വരുന്നു.

 

പല ആരാധനകളും വാസ്തവത്തില്‍ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. അവരെ തടയുവാന്‍ കഴിയുകയില്ലെന്നുള്ളത് വാസ്തവം. പാസ്റ്റര്‍ മിഗുവേന്‍ ശുശ്രൂഷിക്കുന്ന ഹൌസ് ചര്‍ച്ചില്‍ 100-ഓളം വിശ്വാസികളുണ്ട്.

 

പാസ്റ്റര്‍ നെസ്റ്റര്‍ ‍, ഭാര്യ റോസ എന്നിവരുടെ സഭയിലും നിരവധി വിശ്വാസികളുണ്ട്. ഇത്തരത്തില്‍ 16,000 സുവിശേഷ വിഹിത സഭകള്‍ രാജ്യത്തുണ്ടെന്ന് ഇവര്‍ പറയുന്നു. ക്യൂബയില്‍ അനുദിനം നൂറുകണക്കിന് സ്നാന ശുശ്രൂഷയും നടക്കുന്നുണ്ട്.

 

പഴയതുപോലെ ഭരണകൂടം ശക്തമായ എതിര്‍പ്പ് കാണിക്കാത്തതു ദൈവവേലയ്ക്കു സഹായകരമാകുന്നുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.