തുര്‍ക്കിയില്‍ 15 ക്രൈസ്തവ സഭകള്‍ക്ക് വധഭീഷണി

Breaking News Middle East

തുര്‍ക്കിയില്‍ 15 ക്രൈസ്തവ സഭകള്‍ക്ക് വധഭീഷണി
അങ്കറ: തുര്‍ക്കിയിലെ 15 പ്രൊട്ടസ്റ്റന്റ് സഭകള്‍ക്ക് ഇസ്ളാമിക തീവ്രവാദികളുടെ വധ ഭീഷണി. ആഗസ്റ്റ് 27 മുതല്‍ പലപ്പോഴായി ഇ-മെയിലിലും മൊബൈലിലും സഭയിലെ പാസ്റ്റര്‍മാര്‍ക്കും നേതാക്കള്‍ക്കും വിശ്വാസികള്‍ക്കുമായി വധഭിഷണി സന്ദേശം അയച്ചുകൊണ്ടിരിക്കുകയാണ്.

 

പല സന്ദേശങ്ങളിലും ഐ.എസ്. പതാക ആലേഖനം ചെയ്തിട്ടുണ്ട്. അല്ലാഹുവിനെ സ്വീകരിക്കുന്നില്ലെങ്കില്‍ കശാപ്പു ചെയ്യുമെന്നും, നിങ്ങളുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്നും, താമസിയാതെ ഇതു സംഭവിക്കുമെന്നുമൊക്കെയാണ് ഭീഷണിയില്‍ പറയുന്നത്.

 

ചില സന്ദേശങ്ങളില്‍ ഖുറാന്റെ വാക്യ ശകലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെസ്സേജുകളുടെ ഉറവിടം എവിടെയാണെന്നു വ്യക്തമല്ല. ക്രൈസ്തവ സഭകള്‍ക്കെതിരെയുള്ള വധഭീഷണികള്‍ക്കെതിരെ ദി അസ്സോസിയേഷന്‍ ഓഫ് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍സ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

ക്രൈസ്തവര്‍ ഭീതിയോടെ കഴിയുകയാണ്. മതേതര രാഷ്ട്രമായ തുര്‍ക്കിയില്‍ മതസ്വാതന്ത്യ്രം നിലവിലുണ്ട്.

Leave a Reply

Your email address will not be published.