നൈജീരിയ: പാലായനം ചെയ്തവര്‍ തിരിച്ചെത്തുന്നു

നൈജീരിയ: പാലായനം ചെയ്തവര്‍ തിരിച്ചെത്തുന്നു

Africa Breaking News

നൈജീരിയ: പാലായനം ചെയ്തവര്‍ തിരിച്ചെത്തുന്നു
അബുജ: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ ബോക്കോ ഹറാം നടത്തുന്ന ആക്രമണങ്ങളെത്തുടര്‍ന്നു നാടുവിട്ടവരെ നിര്‍ബന്ധപൂര്‍വ്വം തിരിച്ചെത്തിക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

വടക്കു കിഴക്കന്‍ നൈജീരിയായിലെ ഗ്രാമീണരെയാണ് സര്‍ക്കാര്‍ തിരികെ കൊണ്ടുവരുന്നത്. ഇവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്.

ബോര്‍ണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗിരിയില്‍ കഴിഞ്ഞ ആറു വര്‍ഷമായി താമസിച്ചിരുന്ന 3000 പേരെ തിങ്കളാഴ്ച അവരുടെ മാതൃ ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ബസുകളില്‍ എത്തിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം 110-ത്തിലേറെ പേരെ ഭീകരര്‍ കൂട്ടക്കൊല ചെയ്ത പ്രദേശമാണിവിടം. കര്‍ഷകരായി ഇവിടത്തുകാര്‍ നിരവധി തവണ ഭീകര ആക്രമണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.

കൃഷിയോ, വ്യാപാരമോ നടത്തുന്നവരാണെങ്കില്‍ ബോക്കോഹറാമിന് ഗുണ്ടാപ്പണം നല്‍കണം. അതു നല്‍കുവാന്‍ തയ്യാറാകാത്തവരെ കൊല്ലുകയാണ് പതിവ്. കൃഷി സ്ഥലങ്ങള്‍ തീയിട്ടു നശിപ്പിക്കുന്നതും അക്രമികളുടെ ഒരു രീതിയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.