യു.പി.യില്‍ ക്രൈസ്തവരെ മതം മാറ്റാന്‍ നിര്‍ബന്ധിക്കുന്നു. എതിര്‍ക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നു

Breaking News India

യു.പി.യില്‍ ക്രൈസ്തവരെ മതം മാറ്റാന്‍ നിര്‍ബന്ധിക്കുന്നു. എതിര്‍ക്കുന്നവര്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നു
ഗാസിപൂര്‍ ‍: ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്കെതിരെ ഹൈന്ദവ മതമൌലിക വാദികള്‍ നടത്തുന്ന പീഢനങ്ങള്‍ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.

 

ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ് ഹിന്ദു മതത്തിലേക്കു വരാന്‍ ക്രൈസ്തവരെ നിര്‍ബന്ധിക്കുന്നു. ഗാസിപൂര്‍ ജില്ലയിലെ ജലാലബാദിലാണ് സംഭവം. ക്രൈസ്തവ മാര്‍ഗ്ഗം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്കു വരാന്‍ വിസമ്മതിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. കുടിവെള്ളം പോലും നല്‍കുന്നില്ല. കൃഷി ആവശ്യങ്ങള്‍ക്കും വെള്ളം നല്‍കാത്തതിനാല്‍ ജീവിതം തന്നെ ദുസ്സഹമായി.

 

ഗംഗാനദിയിലെ ‘വിശുദ്ധ ജലം’ കുടിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുവാനും നിര്‍ബന്ധം ചെലുത്തുന്നുണ്ട്. എതിര്‍ക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതും പതിവാണ്. കഴിഞ്ഞ മാസം 4 കുടുംബങ്ങള്‍ ആക്രമണത്തിനു വിധേയരായി. മനോജ്കുമാറും ഭാര്യ പുഷ്പ കുമാരിയും, രാംക്രീത്ത് റാമും ഭാര്യ ശശികല കുമാരിയും മറ്റു രണ്ടു കുടുംബങ്ങളുമാണ് ആക്രമണത്തിനിരയായത്.

 

അക്രമികളായ ഗ്രാമീണര്‍ക്കു ഇവിടുത്തെ ഗ്രാമ പ്രസിഡന്റിന്റെ പിന്തുണയുണ്ടെന്ന് ആരോപണമുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ മനോജ്കുമാര്‍ തന്റെ സ്വന്തം ഭവനത്തില്‍ സഭായോഗവും നടത്തുന്നുണ്ട്. സുവിശേഷകന്‍ മനോജ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായി ഗ്രാമീണര്‍ പോലീസില്‍ കള്ളപ്പരാതിയും നല്‍കി.

 

ആളുകളെ നിര്‍ബന്ധിച്ചു മതം മാറ്റുന്നുവെന്നാണ് പരാതി. വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ ഗ്രാമത്തില്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. ചില സമയങ്ങളില്‍ ക്രൈസ്തവരുടെ വീടുകളും ആക്രമിക്കപ്പെടാറുണ്ട്. പാവപ്പെട്ടവരാണ് ഇവിടുത്തെ ക്രൈസ്തവര്‍ ‍. ഇവര്‍ കൂലിവേലക്കാരും ചെറുകിട കര്‍ഷകരുമാണ്.

Leave a Reply

Your email address will not be published.