കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് 13 ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാമെന്ന് പഠനം

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് 13 ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാമെന്ന് പഠനം

Breaking News Top News

കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് 13 ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാമെന്ന് പഠനം

കോവിഡ് പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചവരില്‍ മസ്തിഷ്ക, ഹൃദയ, രക്ത സംബന്ധിയായ അപൂര്‍വ്വ രോഗങ്ങള്‍ കണ്ടുവരുന്നതായി പഠനം.

കോവിഡ് പ്രതിരോധ വാക്സിന്‍ 13 ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഗ്ളോബല്‍ വാക്സിന്‍ ഡേറ്റാ നെറ്റ്വര്‍ക്കിനെ ഉദ്ധരിച്ച് ജേണല്‍ എന്ന ശാസ്ത്ര മാദ്ധ്യമത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ച 9.9 കോടി ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം.

അര്‍ജന്റീന, ഓസ്ട്രോലിയ, കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, സ്കോട്ട്ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഉള്ളവരെയാണ് പഠനത്തിന് വിധേയരാക്കിയത്.

ചില വിഭാഗം എംആര്‍എന്‍എ പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ചവരില്‍ ഹൃദയ പേശികളില്‍ വീക്കം ഉണ്ടാക്കുന്ന മയോകാര്‍ഡൈറ്റിസ് പോലുള്ളവയ്ക്ക് കാരണമാകുന്നതായും പഠനത്തില്‍ കണ്ടെത്തി.

ഫൈസര്‍-ബയോ എന്‍ടെക്കിന്റെയും മെഡേണയുടെ എംആര്‍എന്‍എ വാക്സിനും സ്വീകരിച്ചവര്‍ക്ക് മയോകാര്‍ഡൈറ്റിസ് സാദ്ധ്യത ഉള്ളതായി കണ്ടെത്തി.

മെഡേണയുടെ രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ചവരില്‍ മറ്റുള്ളതിനേക്കാള്‍ 6.1 തവണയാണ് രോഗ സാദ്ധ്യതയെന്നു ഫോബ്സ് റിപ്പോര്‍ട്ടു ചെയ്തതായി പഠനം പറയുന്നു.

ആസ്ട്രസെനക്കയുടെ വാക്സിന്‍ സ്വീകരിച്ചവരില്‍ മറ്റൊരു രോഗാവസ്ഥയായ പെരികാര്‍ഡൈറ്റിസിനുള്ള സാദ്ധ്യത മറ്റഉള്ളവരേക്കാള്‍ 6.9 ഇരട്ടിയാണ്.

മെഡേണയുടെ ആദ്യ ഡോസും നാലാം ഡോസും സ്വീകരിച്ചവരില്‍ ഇത് യഥാക്രമം 1.7 ഇരട്ടിയും 2.6 ഇരട്ടിയുമാണ്.

ആസ്ട്രാസെനക്ക സ്വീകരിച്ചവരില്‍ ശരീരത്തിലെ നാഡി ഞരമ്പുകളെ ബാധിക്കുന്ന ഗില്ലിന്‍ ബാരേ സിന്‍ഡ്രോം ഉണ്ടാക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യത 3.2 ഇരട്ടിയാണെന്നും പഠനം വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.