സ്ത്രീയും പുരുഷനും തമ്മിലല്ലാതെയുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന് കേന്ദ്രം

സ്ത്രീയും പുരുഷനും തമ്മിലല്ലാതെയുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന് കേന്ദ്രം

Breaking News India

സ്ത്രീയും പുരുഷനും തമ്മിലല്ലാതെയുള്ള വിവാഹത്തിന് നിയമസാധുതയില്ലെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിനു മാത്രമാണ് ഇന്ത്യന്‍ വ്യവസ്ഥയില്‍ നിയമസാധുതയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി കോടതിയില്‍ ‍.

സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണ് കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്.

ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലും, ജസ്റ്റിസ് ജ്യോതി സിംഗും അദ്ധ്യക്ഷരായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 വകുപ്പ് പ്രകാരം സ്വവര്‍ഗ്ഗ രതി ക്രിമിനല്‍ കുറ്റമല്ലാതാകുന്നത് ഈ കേസില്‍ പ്രസക്തമാകില്ലെന്നും ഈ വ്യവസ്ഥ വിവാഹവുമായി ബന്ധപ്പെട്ടതല്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

ഹിന്ദു വിവാഹ നിയമം, സ്പെഷ്യല്‍ മാര്യേജ് ആക്ട്, ഫോറിന്‍ മാര്യേജ് ആക്ട് തുടങ്ങിയ നിയമങ്ങള്‍ പ്രകാരം സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കണണെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സ്വവര്‍ഗ്ഗ വിവാഹം ഇന്ത്യന്‍ സംസ്ക്കാരത്തിന്റെയോ നിയമത്തിന്റെയോ ഭാഗമല്ലെന്നും അത്തരം ബന്ധങ്ങളെ ഒരു ഇന്ത്യന്‍ കുടുംബ വ്യവസ്ഥയുമായി താരതമ്യപ്പെടുത്താനാവില്ലെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.