ഇനി മൂത്രത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

ഇനി മൂത്രത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

Breaking News Europe

ഇനി മൂത്രത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം
ലണ്ടന്‍ ‍: ഇന്ന് മനുഷ്യന്റെ നിത്യ ജീവിതവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടുള്ള ഒരു വസ്തുവാണ് മൊബൈല്‍ ഫോണ്‍ ‍. ലോകത്ത് ഭൂരിപക്ഷം ആളുകളും മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളാണ്.

വളരെ രസകരമായ ഒരു വാര്‍ത്ത വന്നിരിക്കുന്നത് ബ്രിട്ടനില്‍ നിന്നാണ്. മൂത്രം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ഒരു സംവിധാനവുമായി എത്തിയിരിക്കുകയാണ് ബ്രിസ്റ്റാളിലുള്ള ഒരു കൂട്ടം ഗവേഷകര്‍ ‍.

മൈക്രോബയല്‍ ഫ്യുവല്‍ സെല്‍സ് ഉപയോഗിച്ച് മൂത്രത്തില്‍നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുത്താല്‍ മൊബൈല്‍ ചാര്‍ജ്ജിംഗ് സാധിക്കും. മൈക്രോബയല്‍ ഫ്യുവല്‍ സെല്ലുകളെ അടിസ്ഥാനമാക്കിയുള്ളതാണ് കണ്ടുപിടുത്തം.

മൂത്രത്തില്‍നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന സൂഷ്മാണുക്കളെയാണ് കണ്ടുപിടുത്തത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് ഗ്ളാസ്റ്റന്‍ബറി ഫെസ്റ്റിവലില്‍ വച്ചാണ് പീ പവര്‍ പ്രൊജക്ടിന്റെ പരീക്ഷണം ആരംഭിച്ചത്.

പരീക്ഷണങ്ങളിലൂടെ ഇതുവരെ മൊബൈല്‍ ഫോണുകള്‍ ‍, ബള്‍ബുകള്‍ ‍, റോബോട്ടുകള്‍ എന്നിവ ചാര്‍ജ്ജ് ചെയ്യാന്‍ കഴിഞ്ഞു.

ഫെസ്റ്റിവലിനിടെ അഞ്ചു ദിവസം മൂത്രപ്പുരയില്‍ ആളുകള്‍ മൂത്രമൊഴിച്ചതില്‍നിന്ന് 300 വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞതായി ബ്രിസ്റ്റാള്‍ റോബോട്ടിക്സ് ലൈബ്രറിയിലെ ഡോ. അയോണിന്‍ ഇറോവോലസ് പറഞ്ഞു.

മൂത്രത്തില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് 10 വാട് ബള്‍ബ് 30 മണിക്കൂര്‍ വരെ പ്രകാശിപ്പിക്കാന്‍ കഴിയുമെന്നും അവര്‍ തെളിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.