ഭൂമിയിലേക്ക വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതെറ്റിക്കാനായി നാസ
വാഷിംങ്ടണ്‍ : ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചു വിടാനായി നാസ വികസിപ്പിച്ച പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം ഈ മാസം 23-ന് നടക്കും.
പരീക്ഷണത്തിന് ഡബിള്‍ ആസ്ട്രോയിഡ് റീഡയറക്ഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പ്രതിരോധ സംവിധാനം ഛിന്ന ഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി അതിന്റെ സഞ്ചാര പാത മാറ്റുമെന്നാണ് പ്രത്യേകത.
സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ വലംവയ്ക്കുന്ന മൂണ്‍ലൈറ്റ് ഛിന്നഗ്രഹമായ ഡൈമോഫേസിലാണ് പേടകം ഇടിച്ചിറക്കുക.
ഇവ ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവയല്ല. പേടകത്തിന്റെ സഞ്ചാരവും അത് പേടകത്തില്‍ ഇടിച്ചിറക്കുന്നതുമെല്ലാം ദൂരദര്‍ശിനിയുടെ സഹായത്തോടെ ഭൂമിയില്‍നിന്നു നാസ നിരീക്ഷിക്കും. പരീക്ഷണത്തിന്റെ വിവരങ്ങളും ശേഖരിക്കും.

