സുഡാനില്‍ 81 വര്‍ഷം പഴക്കമുള്ള ചര്‍ച്ച് ഹാള്‍ ബോംബെറിഞ്ഞു തകര്‍ത്തു
ഖാര്‍ത്തൂം: സുഡാനില്‍ 81 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ആരാധനാലയം ബോംബേറില്‍ തകര്‍ന്നു. നവംബര്‍ ആദ്യ ആഴ്ച ഒംദുമോനിലെ രണ്ടു പ്രാദേശിക ക്രിസ്ത്യന്‍ സമൂഹം സഹകരണത്തോടെ ആരാധിച്ചു വരുന്ന സേവ്യര്‍ ചര്‍ച്ചാണ് ആക്രമണത്തില്‍ തകര്‍ന്നത്.
ബോംബേറില്‍ ചര്‍ച്ച് പൂര്‍ണമായും തകരുകയും കത്തിനശിക്കുകയും ചെയ്തു. ചര്‍ച്ചിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബൈബിളുകളും പാട്ടു പുസ്തകങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന നിരവധി പള്ളി ബോംബാക്രമണങ്ങളില്‍ ഒന്നാണ് ഈ സംഭവം. മുന്‍ പ്രസിഡന്റ് ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയ ശേഷം കൊണ്ടുവന്ന ഇടക്കാല മിതവാദ സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ ഇപ്പോള്‍ എതിരാളികളാണെങ്കിലും മുമ്പ് സഹകരിച്ച സുഡാനീസ് സായുധ സേനയും, റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍എസ്എഫ്) തമ്മില്‍ ഏപ്രിലില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.
ഇതേത്തുടര്‍ന്നു നിലനില്‍ക്കുന്ന ആക്രമണങ്ങളിലൊന്നാണ് ഇതെന്നും ക്രൈസ്തവര്‍ ആരോപിച്ചു. സുഡാനി ക്രൈസ്തവര്‍ അവരുടെ ദൈനം ദിന ജീവിതത്തില്‍ അപകടങ്ങളെ അഭിമുഖീകരിക്കുന്നു.
എന്നാല്‍ പള്ളി ആക്രമണങ്ങള്‍ പോലെ മാരകമായ ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ ആരാധനകളില്‍ പങ്കെടുക്കുന്നത് വലിയ സമ്മര്‍ദ്ദത്തിലാണ് വിശ്വാസികള്‍.
ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ 50 രാജ്യങ്ങളില്‍ 2023 ലെ യു.എസ് ഓപ്പണ്‍ ഡോര്‍സ് വേള്‍ഡ് വാച്ച് ലിസ്റ്റില്‍ 10-ാം സ്ഥാനത്താണ് സുഡാന്‍.

