എഐക്കായി നിര്‍മ്മിച്ച ഉപകരണങ്ങള്‍ വരുന്നു; മൊബൈലും കമ്പ്യൂട്ടറും വിസ്മൃതിയിലാകുമോ?

എഐക്കായി നിര്‍മ്മിച്ച ഉപകരണങ്ങള്‍ വരുന്നു; മൊബൈലും കമ്പ്യൂട്ടറും വിസ്മൃതിയിലാകുമോ?

Breaking News Global

എഐക്കായി നിര്‍മ്മിച്ച ഉപകരണങ്ങള്‍ വരുന്നു; മൊബൈലും കമ്പ്യൂട്ടറും വിസ്മൃതിയിലാകുമോ?

ആധുനിക ലോകത്തെ കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും ജനസ്വാധീനമുള്ള ഉപകരണമാണ് സ്മാര്‍ട്ട് ഫോണ്‍. എന്നാല്‍ എഐ പോലുള്ള പുത്തന്‍ സാങ്കേതിക വിദ്യ സ്മാര്‍ട്ട് ഫോണിനെയും കമ്പ്യൂട്ടറിനെയുമൊക്കെ അപ്രസക്തമാക്കുമെന്ന് ഒരാള്‍ ഇപ്പോള്‍ പറഞ്ഞത് വൈറലാകുകയാണ്.

സാക്ഷാല്‍ ഓപ്പണ്‍ എഐയുടെ സിഇഒ ആയ സാം ആള്‍ട്ടാമാന്‍ ആണ് ഇങ്ങനെ സൂചിപ്പിച്ചത്. പീപ്പിള്‍ ബൈ ഡബ്ളിയു റ്റി എഫ് പോഡ്കാസ്റ്റില്‍ സെരോധ സഹസ്ഥാപകന്‍ നിഖില്‍ കമ്മത്തുമായുള്ള ഒരു ശ്രദേധ്യമായ സംഭാഷണത്തിലെ ആള്‍ട്ട്മാന്റെ പ്രവചനമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

സാങ്കേതിക വിദ്യയുടെ ഭാവിയെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയെത്തന്നെ മാറ്റി മറിക്കാവുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഈ വാദഗതിയെന്ന് ടെക് ലോകം കരുതുന്നു.

സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും വരാനിരിക്കുന്ന എഐ വിപ്ളവത്തിനായി നിര്‍മ്മിച്ചതല്ല എന്നും ആള്‍ട്ട്മാന്‍ പറയുന്നു. എഐ ഇല്ലാത്ത ഒരു ലോകത്തിനായി അവ രൂപകല്‍പ്പനെ ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വരാനിരിക്കുന്ന എഐ അധിഷ്ഠിത ലോകത്ത് നമുക്ക് തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ഉപകരണങ്ങളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ പോക്കറ്റില്‍ ഇരിക്കാത്ത എന്നാല്‍ നിങ്ങളോടൊപ്പം ജീവിക്കുകയും നിങ്ങളില്‍നിന്ന് പഠിക്കുകയും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉപകരണങ്ങളാണ് വരും കാലത്തേക്ക് ആവശ്യമായിരിക്കുന്നതെന്ന് ഓപ്പണ്‍ എഐ സിഇഒ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.