ക്രിസ്ത്യാനികളുടെ പീഢകനായ ഗ്രാമമുഖ്യന്‍ ക്രിസ്തുവിങ്കലേക്ക്

ക്രിസ്ത്യാനികളുടെ പീഢകനായ ഗ്രാമമുഖ്യന്‍ ക്രിസ്തുവിങ്കലേക്ക്

Africa Breaking News

ക്രിസ്ത്യാനികളുടെ പീഢകനായ ഗ്രാമമുഖ്യന്‍ ക്രിസ്തുവിങ്കലേക്ക്

നെയ്റോബി: കെനിയയിലെ ക്രൈസ്തവരെ പീഢിപ്പിക്കുന്ന ഗോത്ര വര്‍ഗ്ഗ ഗ്രാമത്തലവന്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു ക്രിസ്തുവിന്റെ ഉത്തമ ദാസനായി പ്രവര്‍ത്തിക്കുന്നു.

ടെഡോ ഗോത്രത്തിലെ അംഗവും ഗോത്രവര്‍ഗ്ഗ ഗ്രാമത്തലവനുമായ ഒരു മുതിര്‍ന്ന വ്യക്തിയാണ് ക്രിസ്തുവിങ്കലേക്ക് വന്നത്. മത, ഗോത്ര ആചാരങ്ങളില്‍നിന്നും ആളുകളെ പിന്തിരിപ്പിച്ച് ക്രിസ്ത്യാനികളാക്കിയതിനു പാസ്റ്ററെയും തദ്ദേശിയരായ ക്രിസ്ത്യാനികളെയും 10 വര്‍ഷമായി ഈ ഗ്രാമ മുഖ്യന്‍ തടവിലാക്കിയിരുന്നു. എന്നാല്‍ അടുത്തയിടെ നടന്ന ഒരു ശവനസംസ്ക്കാര ശുശ്രൂഷയിലാണ് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി നടന്നത്.

സംസ്ക്കാര ശുശ്രൂഷയില്‍ ദുഃഖിതരെ അഭിസംബോധന ചെയ്ത പാസ്റ്റര്‍ ക്രിസ്തുവിനോടൊപ്പം നിത്യതയുടെ പ്രത്യാശാ ജീവിതവും, അഴിമതി, മരണം, ദൈവക്രോധം എന്നിവയില്‍നിന്നുള്ള മാനസാന്തരവും രക്ഷയുടെ ആവശ്യകതയും ഊന്നി ദൈവവചനം പ്രസംഗിച്ചിരുന്നു.

എന്നാല്‍ ഇതുവരെ സഭയോട് ശത്രുത പുലര്‍ത്തിയിരുന്ന ഗ്രാമമുഖ്യന്‍ ആദ്യമായി ശരിക്കും ദൈവവചനം ആഴമായി കേള്‍ക്കുവാനിടയായി. താന്‍ അനുതപിക്കുകയും മാനസാന്തരപ്പെട്ട് വീണ്ടും ജനിക്കണമെന്നും പാപമോചനം ലഭിച്ച് സഭയോടു ചേരുവാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി.

ഇനിമുതല്‍ ദൈവരാജ്യത്തിന്റെ സുവിശേഷവുമായി സമൂഹത്തിലേക്ക് എത്തുന്നവരെ തടയുകയോ ക്രിസ്ത്യാനികളെ ഉപദ്രവിക്കുകയോ ചെയ്കില്ലെന്നും ഗ്രാമമുഖ്യന്‍ തീരുമാനമെടുത്തു.

മാത്രമല്ല ഇവിടെ സന്നിഹിതരായവരും മുഴുവന്‍ ഗ്രാമവാസികളും സുവിശേഷത്തോടുള്ള ശത്രുത വെടിയെണമെന്നും പ്രഖ്യാപിച്ചു.

അടുത്തയിടെ ഈ ഗ്രാമമുഖ്യന്‍ ദൈവവചനത്തില്‍ വിശ്വസിച്ചു സ്നാനമേറ്റതായും പ്രാദേശിക കൂട്ടായ്മകളില്‍ സജീവ സാന്നിദ്ധ്യവും ക്രിസ്തുവിനെ സാക്ഷികരിക്കുന്നവനും ആയി തീര്‍ന്നുവെന്നും റേഡിയോ പോലുള്ള മാധ്യമങ്ങളിലൂടെ സുവിശേഷം ശക്തമായി പ്രചരിപ്പിക്കുന്നുവെന്നും ക്രിസ്ത്യന്‍ എയ്ഡ് മിഷന്‍ എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.