പുതിയ കോവിഡ് തരംഗമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

പുതിയ കോവിഡ് തരംഗമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

Breaking News Health Top News

പുതിയ കോവിഡ് തരംഗമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

ജനങ്ങളില്‍ പ്രതിരോധ ശേഷി കുറയുന്നത് പുതിയ കോവിഡ് തരംഗങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ലോകോരോഗ്യ സംഘടന സൌത്ത്-ഈസ്റ്റ് ഏഷ്യ റീജണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്ര പാല്‍ സിംഗ്.

രോഗ വ്യാപനം നേരിടാന്‍ ശക്തമായ രോഗ നിരീക്ഷണവും സമ്പൂര്‍ണ വാക്സിനേഷനും ആവശ്യമാണ്. 2022-ന്റെ തുടക്കത്തില്‍ ഒമിക്രോണ്‍ തരംഗത്തിന്റെ അവസാന നിലയിലേക്ക് കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ഇന്ത്യയില്‍ ഇപ്പോള്‍ കാണുന്നുണ്ട്.

ഇതില്‍ കരുതല്‍ ആവശ്യമാണ്. ഇന്നലെ പുതയി 5357 കേസുകള്‍ രേഖപ്പെടുത്തി. സജീവ കേസുകള്‍ 32,814 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് കേസുകളുടെ എണ്ണം 4.47 കോടിയായി രോഖപ്പെടുത്തി. മൊത്തം അണുബാധകളുടെ 0.07 ശതമാനവും സജീവ കേസുകളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.