കോവിഡ് മറവി രോഗത്തിന്റെ ആക്കം കൂട്ടുമെന്ന് ഇന്ത്യന്‍ ഗവേഷകര്‍
ന്യൂഡെല്‍ഹി: കോവിഡ് രോഗബാധ മറവി രോഗത്തിന്റെ ആക്കം കൂട്ടുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിന്റെ കണ്ടെത്തല്‍ .
കൊല്‍ക്കൊത്തയിലെ ബാന്ഡുര് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സ് നടത്തിയ പഠനത്തിലാണ് കോവിഡ് വൈറസ് ഡിമന്‍ഷ്യ പോലുള്ള ന്യൂറോ ഡീജനറേറ്റീവ് രോഗാവസ്ഥകളുടെ ആക്കം കൂട്ടുമെന്നു കണ്ടെത്തിയത്.
കോവിഡ് രോഗബാധയെത്തുടര്‍ന്നുണ്ടാകുന്ന മസ്കിഷ്ക രോഗങ്ങളെ ഇതുവരെ നാഡീ രോഗവിദഗ്ദ്ധര്‍ ബ്രയിന്‍ ഫോഗ് എന്ന പേരിലാണ് വിളിച്ചിരുന്നത്.
എന്നാല്‍ കോവിഡിനു മുമ്പ് മറവി രോഗം ബാധിച്ചിരുന്ന രോഗികളില്‍ നടത്തിയ പഠനത്തില്‍ വൈറസ് ബാധയെത്തുടര്‍ന്ന് ഇവര്‍ക്ക് മറവി രോഗത്തിന്റെ ആക്കം കൂടിയതായി കണ്ടെത്തി. പാര്‍ക്കിന്‍സന്‍സ്, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് രോഗാവസ്ഥകളിലുള്ളവരെയാണ് പഠനത്തിനു വിധേയരാക്കിയത്.
മസ്തിഷ്ക കോശങ്ങളുടെ നഷ്ടത്തിനു കാരണമാകുന്ന കോര്‍ട്ടിക്കല്‍ അട്രോഫി, കോഗ്നിറ്റീവ് ഇംപയര്‍മെന്റ്, അറ്റന്ഷന് ഡെഫിസിറ്റ്, ഡിപ്രഷന് , ഓര്‍മ്മക്കുറവ് തുടങ്ങിയ അവസ്ഥകള്‍ക്ക് കൊറോണ വൈറസ് കാരണമായതാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജേണല്‍ ഓഫ് അല്‍ഷിമേഴ്സ് ഡിസീസാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

