തണ്ണിമത്തന്റെ തോടോട് ചേര്‍ന്ന ഭാഗം കളയരുത്

തണ്ണിമത്തന്റെ തോടോട് ചേര്‍ന്ന ഭാഗം കളയരുത്

Breaking News Health

തണ്ണിമത്തന്റെ തോടോട് ചേര്‍ന്ന ഭാഗം കളയരുത്
വേനല്‍ക്കാലമായതോടെ ഏവരുടെയും പ്രീയപ്പെട്ട ഒരു ഭക്ഷണ സാധനമായി തണ്ണിമത്തങ്ങ മാറിക്കഴിഞ്ഞു.

ഇതില്‍ 90 ശതമാനവും ജലാംശമാണ്. 8 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധത്തിന് സഹായകരമായ വിറ്റാമിന്‍ സിയും നിരവധി രോഗങ്ങളില്‍നിന്നും സംരക്ഷണം ലഭിക്കാന്‍ സഹായിക്കുന്ന ലൈകോപീന്‍ എന്ന രാസഘടകവും അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ദാഹം അകറ്റാന്‍ മാത്രം ഉപയോഗിക്കുന്ന തണ്ണിമത്തന്റെ ചുവന്ന ഭാഗം മാത്രം കഴിച്ച് തോടോട് ചേര്‍ന്ന ഭാഗം ഒഴിവാക്കാറാണ് പതിവ്.

എന്നാല്‍ തണ്ണിമത്തന്റെ തോടോട് ചേര്‍ന്ന വെളുത്ത ഭാഗം ഏറെ ഗുണങ്ങള്‍ അടങ്ങിയതാണ്. ചുവന്ന നിറത്തിലുള്ള മാംസളമായ ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വെളുത്ത ഭാഗമാണ് കഴിക്കേണ്ടത്.

ഈ ഭാഗങ്ങളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വെളുത്ത ഭാഗത്തിലെ നാരുകള്‍ രക്തത്തിലെ ഗ്ളൂക്കോസിന്റെ തോത് വര്‍ദ്ധിക്കുന്നത് തടയും.

തണ്ണിമത്തനില്‍ ധാരാളം മധുരം അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് അടക്കം അത് പ്രശ്നമായി കണ്ടേക്കാം.

എന്നാല്‍ തണ്ണിമത്തന്റെ വെളുത്ത ഭാഗം കൂടി കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിവിട്ട് ഉയരുന്നത് തടയാന്‍ സഹായിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.