ക്രിസ്ത്യാനികളെയും മുസ്ളീങ്ങളെയും ബഹിഷ്ക്കരിക്കാന്‍ ഛത്തീസ്ഗഡില്‍ നടുറോഡില്‍ പ്രതിജ്ഞ

ക്രിസ്ത്യാനികളെയും മുസ്ളീങ്ങളെയും ബഹിഷ്ക്കരിക്കാന്‍ ഛത്തീസ്ഗഡില്‍ നടുറോഡില്‍ പ്രതിജ്ഞ

Breaking News India

ക്രിസ്ത്യാനികളെയും മുസ്ളീങ്ങളെയും ബഹിഷ്ക്കരിക്കാന്‍ ഛത്തീസ്ഗഡില്‍ നടുറോഡില്‍ പ്രതിജ്ഞ

ബസ്തര്‍ ‍: ക്രിസ്ത്യാനികളില്‍നിന്നും മുസ്ളീങ്ങളില്‍നിന്നും }ഞങ്ങള്‍ ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങില്ല, ഭൂമി വില്‍ക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയ്യില്ല.

ഛത്തീസ്ഗഢിലെ ഒരു നടുറോഡില്‍ നൂറുകണക്കിനു ആളുകളെ അണിനിരത്തി നടത്തിയ പ്രതിജ്ഞയുടെ വാചകങ്ങളാണിത്. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂര്‍ പട്ടണത്തിലാണ് ഇന്തയുടെ മതേതരത്തിനു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള പ്രതിജ്ഞ.

മാമാങ്കം നടന്നത് ബിജെപി, വിശ്വവഹിന്ദു പരിഷത്ത് നേതാക്കള്‍ നേതൃത്വം നല്‍കിയ വിദ്വേഷ പരിപാടിയിലാണ്. ക്രിസ്ത്യാനികളെയും മുസ്ളീങ്ങളെയും സാമൂഹികമായും സാമ്പത്തികമായും ബഹിഷ്ക്കരിക്കാന്‍ പ്രതിജ്ഞയെടുപ്പിച്ചത് നടുറോഡില്‍ ‍.

വര്‍ഗ്ഗീയ മുദ്രാവാക്യങ്ങള്‍ നിറഞ്ഞ ബഹിഷ്ക്കരണ പ്രതിജ്ഞയില്‍ ഒരാള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സ്ത്രീകളടക്കമുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്യുന്നു. ഇതിന്റെ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.

ഇത് സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്ത്യന്‍ അല്ലെങ്കില്‍ മുസ്ളീം കടയുടമയില്‍നിന്ന് ഞങ്ങള്‍ ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങില്ല. ഹിന്ദുക്കളായ ഞങ്ങളുടെ ഭൂമി ഒരു മുസ്ളീമിനോ, ക്രിസ്ത്യാനിക്കോ വില്‍ക്കുകയോ വാടകയ്ക്കു കൊടുക്കുകയോ ചെയ്യില്ല.

ഇതിനകം വാടകയ്ക്കു നല്‍കിയ സ്ഥലങ്ങള്‍ ഞങ്ങള്‍ തിരികെ എടുക്കും. ഞങ്ങള്‍ ഹിന്ദുക്കള്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ളീങ്ങള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കില്ല. മുസ്ളീങ്ങളെയും ക്രിസ്ത്യാനികളെയും ഞങ്ങളുടെ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കില്ല എന്നിങ്ങനെയാണ് ഇവര്‍ സത്യം ചെയ്തത്.

വിഎച്ച്പിയുടെ ബസ്തര്‍ തലവന്‍ മുകേഷ് ചന്ദക്കാണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. മുസ്ളീം ക്രിസ്ത്യന്‍ മാതാപിതാക്കളില്‍പ്പെട്ടവരെ സാമ്പത്തികമായി ബഹിഷ്ക്കരിക്കുമെന്നത് എല്ലാ ഹിന്ദുക്കളും ഏറ്റെടുത്ത തീരുമാനമാണെന്നാണ് വിഎച്ച്പി ജില്ലാ പ്രസിഡന്റ് ലഖിധര്‍ ബാഗേല്‍ പറയുന്നത്.

ജഗദല്‍പൂരില്‍ നിന്നും ആരംഭിച്ച ഈ ദൌത്യം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുമെന്നും ലഖിധര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.