വിയറ്റ്നാമില്‍നിന്നു രക്ഷനേടി തായ്ലന്റിലെത്തിയ 181 ക്രൈസ്തവര്‍ തടവറയില്‍

വിയറ്റ്നാമില്‍നിന്നു രക്ഷനേടി തായ്ലന്റിലെത്തിയ 181 ക്രൈസ്തവര്‍ തടവറയില്‍

Asia Breaking News Top News

വിയറ്റ്നാമില്‍നിന്നു രക്ഷനേടി തായ്ലന്റിലെത്തിയ 181 ക്രൈസ്തവര്‍ തടവറയില്‍
നോന്താബുരി: വിയറ്റ്നാമിലെ പീഢനങ്ങളില്‍നിന്നും അഭയം തേടി തായ്ലന്റിലെത്തിയ 181 ക്രൈസ്തവര്‍ രണ്ടു മാസമായി തടവറയില്‍ കഴിയുന്നു.

വിയറ്റ്നാമിലെ മൊണ്ടാഗ്നാര്‍സന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന കുടുംബാംഗങ്ങളാണ് രണ്ടു മാസമായി തായ്ലന്റിലെ അഴികള്‍ക്കുള്ളില്‍ കഴിയുന്നത്.

ആഗസ്റ്റ് 28-നായിരുന്നു ഇവര്‍ക്കെതിരെ തായ് സര്‍ക്കാര്‍ കേസെടുത്തു ജയിലില്‍ അടച്ചത്. രാജ്യത്ത് അനധികൃതമായി കടന്നുവന്നു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ബാങ്കോക്കിലെ തായ്ലന്റ് ഇമിഗ്രേഷന്‍ ഡിറ്റക്ക്ഷന്‍ കേന്ദ്രത്തില്‍ ഇവരില്‍ മുതിര്‍ന്നവരെ പാര്‍പ്പിച്ചിരിക്കുകയാണ്.

ഇവരുടെ കുട്ടികളായ 47 പേരെ സമീപ സ്ഥലങ്ങളിലെ ഷെല്‍ട്ടറുകളിലും പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവര്‍ക്ക് പ്രത്യേകിച്ച് കുട്ടികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ‍, ആഹാരം, വസ്ത്രങ്ങള്‍ എന്നിവ കൃത്യമായി നല്‍കുന്നുണ്ടോ എന്ന് അറിയില്ലെന്ന് ഗ്ളോബല്‍ ക്രിസ്ത്യന്‍സ് അഡ്വക്കസി ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു.

ഇവര്‍ ചെറിയ സൌകര്യങ്ങള്‍ മാത്രമുള്ള തടവറകളിലാണ് ദുരിതം അനുഭവിക്കുന്നത്. ഇനി വിയറ്റ്നാമിലേക്കുതന്നെ മടക്കി അയയ്ക്കുമോ എന്നു ആശങ്കപ്പെടുകയാണ്. വിയറ്റ്നാമില്‍ ക്രൈസ്തവ ആരാധനകള്‍ക്കും ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനവും നിയന്ത്രണങ്ങളും ഉണ്ട്.

കര്‍ത്താവിനെ ആരാധിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷയാണ് നടപ്പിലാക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ കടുത്ത പീഢനങ്ങള്‍ നേരിട്ട ക്രൈസ്തവര്‍ തായ്ലന്റിലേക്കും കംപോഡിയയിലേക്കും അഭയം തേടുകയാണ് പതിവ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.