യഹൂദ കൂട്ടക്കൊല

യഹൂദ കൂട്ടക്കൊല

Breaking News Middle East USA

യഹൂദ കൂട്ടക്കൊല: ഇരകളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി മുസ്ളീം സഹോദരങ്ങള്‍
പിറ്റ്സ് ബര്‍ഗ്ഗ്: യഹൂദന്മാരും യാഥാസ്ഥിക മുസ്ളീങ്ങളും തമ്മില്‍ ലോകത്ത് നൂറ്റാണ്ടുകളായി യുദ്ധത്തിലാണ്. ശത്രുതാ മനോഭാവം പുലര്‍ത്തുന്നവര്‍ സ്നേഹത്തിന്റെ കൈത്താങ്ങലിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്.

അമേരിക്കയിലെ പിറ്റ്സ്ബര്‍ഗ്ഗ് സിന്നഗോഗ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കി ഒരു കൂട്ടം മനുഷ്യ സ്നേഹികളായ മുസ്ളീം സഹോദരന്മാര്‍ അവരുടെ നന്മ തെളിയിച്ചിരിക്കുകയാണ്.

വാഡി മുഹമ്മദ് ഓഫ് ദ ഇസ്ളാമിക് സെന്റര്‍ ഓഫ് പിറ്റ്സബര്‍ഗ്ഗ്, തരേക് ഏല്‍ മെസ്സീദി ഓഫ് സെലിബ്രേറ്റ് മേഴ്സി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് 3 ലക്ഷം ഡോളര്‍ സമാഹരിച്ചത്. തങ്ങളുടെ സഹജീവികളായ യഹൂദന്മാര്‍ക്കുവേണ്ടി സ്വരൂപിച്ച ഈ പണം ആക്രമണത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങള്‍ക്കു നാല്‍കാന്‍ വേണ്ടിയാണ് തീരുമാനിച്ചിരിക്കുന്നത്.

വാഡി മുഹമ്മദ് സംഘടന 70,000 ഡോളറും, സെലിബ്രേറ്റ് മേഴ്സി 2,40,000 ഡോളറുമാണ് സമാഹരിച്ചത്.

ഒക്ടോബര്‍ 27-നായിരുന്നു പിറ്റ്സ്ബര്‍ഗ്ഗിലെ ട്രീ ഓഫ് ലൈഫ് സിന്നഗോഗില്‍ റോബര്‍ട്ട് ബോവര്‍ എന്ന അക്രമി ശബത്ത് ദിനത്തിലെ ആരാധനയില്‍ കയറി വെടിവെച്ചത്. ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സ്നേഹത്തിനും, അനുകമ്പയ്ക്കും അതിര്‍വരമ്പുകളില്ലെന്നും കഷ്ടതയില്‍ കഴിയുന്ന ആരായാലും അവരെ സഹായിക്കുന്നതാണ് തങ്ങളുടെ ധര്‍മ്മമെന്നും സംഘടനയുടെ നേതാക്കള്‍ പറഞ്ഞു. നേരത്തെ യു.എസില്‍ യഹൂദ കല്ലറ തകര്‍ത്തതിനെത്തുടര്‍ന്നു സെലിബ്രെറ്റി മേഴ്സി ഒന്നരലക്ഷം ഡോളര്‍ സഹായമായി യഹൂദ സമൂഹത്തിനു നല്‍കിയത് വാര്‍ത്തയായിരുന്നു.