ചൈനയില്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍

ചൈനയില്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍

Breaking News Global

ചൈനയില്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍
ബെയ്ജിംഗ്: മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ മാഗ്നറ്റിക് ബുള്ളറ്റ് ട്രെയിന്‍ ചൈന വികസിപ്പിക്കുന്നു.

2025-ല്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി. ആയിരം കിലോമീറ്റര്‍ വേഗമുള്ള ട്രെയിനിന്റെ മാതൃക ചെംഗ്ദു നഗരത്തില്‍ നടന്ന വ്യവസായ സംരംഭ വാരത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ടി-ഫ്ലൈറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എറോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പറേഷനാണ് ഏറ്റവും പുതു തലമുറയില്‍പ്പെട്ട ഈ കാന്തിക ട്രെയിന്‍ നിര്‍മ്മിക്കുന്നത്.

2015-ല്‍ തന്നെ ഗവേഷണങ്ങള്‍ ആരംഭിച്ചിരുന്നു. ഇത്ര കൂടിയ വേഗത്തിലും യാത്രക്കാരുടെ സുരക്ഷയ്ക്കും സുഖത്തിനും പ്രത്യേക പരിഗണന നല്‍കും. വൈദ്യുത കാന്തിക ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആയിരം കിലോമീറ്ററിലേറെ വേഗതയുള്ള ട്രെയിനുകള്‍ നിര്‍മ്മിക്കാനായി അമേരിക്കയിലും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

നിലവിലെ ചൈനയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ മണിക്കൂറില്‍ 350 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്.