ബംഗാളില്‍ കുഞ്ഞിന് 4 കാലും 4 കൈയ്യും; ദൈവപുത്രനെന്നും ലോകാവസാനമെന്നുംനാട്ടുകാര്‍

Breaking News India Top News

ബംഗാളില്‍ കുഞ്ഞിന് 4 കാലും 4 കൈയ്യും; ദൈവപുത്രനെന്നും ലോകാവസാനമെന്നുംനാട്ടുകാര്‍
ബരൂയിപൂര്‍ ‍: പശ്ചിമബംഗാളിലെ ബരൂയിപൂരില്‍ ജനിച്ച ആണ്‍ കുഞ്ഞിന് 4 കൈയ്യും 4 കാലും. കുഞ്ഞിനെ കാണാന്‍ നാനാ ദിക്കില്‍നിന്നും ആളുകള്‍ ഒഴുകിയെത്തുന്നു.

 

കുട്ടി ദൈവത്തിന്റെ വരദാനമാണെന്നാണ് ഭൂരിഭാഗം ഗ്രാമീണരുടെയും വിശ്വാസം. ബ്രഹ്മദേവന്റെ അനുഗ്രഹമുള്ളതിനാലാണ് നാലു കൈകളും നാലു കാലുകളുമെന്നാണ് ആശുപത്രിയിലെ നേഴ്സുപോലും പ്രതികരിച്ചത്. എന്നാല്‍ മറ്റു ചിലരാകട്ടെ ലോകാവസാനത്തിന്റെ ലക്ഷണമാണെന്നു പറഞ്ഞു തെരുവില്‍ അലമുറയിടുന്നു.

 

ദൈവീക ശിശുവെന്ന് പേരുകേട്ട കുഞ്ഞിനെ കാണാന്‍ ആയിരങ്ങളാണ് ബരൂയിപൂരിലെ ആശുപത്രിക്കു മുമ്പില്‍ തടിച്ചു കൂടുന്നത്. കുഞ്ഞിനെ കാണാന്‍ എത്തുന്ന ചിലര്‍ റോഡരുകില്‍ കൂടാരം അടിച്ചു താമസിക്കുന്നുമുണ്ട്. ഇവരെ നിയന്ത്രിക്കുവാന്‍ പോലീസ് പെടാപാട്പെടുകയാണ്.

ഭ്രൂണം വിഭജിക്കാന്‍ തുടങ്ങുകയും പിന്നീട് അത് നടക്കാതിരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ പ്രക്രീയ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വേറിട്ടു വളരുംമുമ്പേ ഇരട്ടകള്‍ ഒരുമിച്ചു ചേരുന്നതാണിതിനു കാരണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.