വിശ്വാസത്തിന്റെ തീഷ്ണത: 16-മത്തെ നൂറ്റാണ്ടിലെ വിശ്വാസികള്‍ കര്‍ത്താവിന്റെ മരണത്തെ പ്രതിപാദിക്കുന്ന ശിലാ ലിഖിതം കണ്ടെത്തി

വിശ്വാസത്തിന്റെ തീഷ്ണത: 16-മത്തെ നൂറ്റാണ്ടിലെ വിശ്വാസികള്‍ കര്‍ത്താവിന്റെ മരണത്തെ പ്രതിപാദിക്കുന്ന ശിലാ ലിഖിതം കണ്ടെത്തി

Asia Breaking News Europe

വിശ്വാസത്തിന്റെ തീഷ്ണത: 16-മത്തെ നൂറ്റാണ്ടിലെ വിശ്വാസികള്‍ കര്‍ത്താവിന്റെ മരണത്തെ പ്രതിപാദിക്കുന്ന ശിലാ ലിഖിതം കണ്ടെത്തി

യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ സന്ദേശം യഥാര്‍ത്ഥത്തില്‍ എല്ലാ സൃഷ്ടികളിലേക്കും ഭൂമിയുടെ അറ്റങ്ങള്‍ വരെ എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.

കാനഡയിലെ ഒരു പാറയില്‍ കൊത്തിയെടുത്ത 255 വ്യത്യസ്ത ചിഹ്നങ്ങളുടെ പിന്നിലെ അര്‍ത്ഥം പുരാവസ്തു ഗവേഷകര്‍ അടുത്തിടെ വെളിപ്പെടുത്തി. ഏകദേശം 200വ വര്‍ഷമായി ഈ കൊത്തുപണികള്‍ കല്ലില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 2018-ല്‍ മിഷിഗണിലെ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 155 മൈല്‍ അകലെ കാനഡയിലെ വാവ പട്ടണത്തില്‍ ഒരു മരം വീണു.

ഇത് സംഭവിച്ചപ്പോള്‍ ഒരു പാറക്കെട്ടില്‍ കൊത്തിയെടുത്ത നൂറുകണക്കിനു ചിഹ്നങ്ങളുള്ള ഒരു ചതുരാകൃതിയിലുള്ള ലിഖിതം വെളിപ്പെട്ടു. ഈ ലിഖിതം സ്വീഡിഷ് ഭാഷയില്‍ കര്‍ത്താവിന്റെ ക്രൂശു മരണത്തെ പ്രതിപാദിക്കുന്ന കൊത്തുപമികളാണെന്ന് നിര്‍ണ്ണയിക്കപ്പെട്ടു.

1800-കളില്‍ ഹഡ്സണ്‍സ് ബേ കമ്പനി ഈ പ്രദേശത്തെ വ്യാപാര കേന്ദ്രങ്ങളില്‍ സ്വീഡിഷ് തൊഴിലാളികളെ നിയമിച്ചിരുന്നു. ഇത് കൊത്തുപണി ചെയ്ത ഒരാള്‍ സ്വീഡനില്‍നിന്നുള്ള ആളാണെന്ന് സൂചിപ്പിക്കുന്നു.

ഈ പ്രദേശത്ത് മറ്റു വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആ ചെറിയ സ്ഥലം ഒരു ബാഹ്യ ആരാധനയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്നാണ് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ക്രിസ്തുവിന്റെ സന്ദേശം ലോകത്തിന്റെ ഏറ്റവും വിദൂര കോണുകളില്‍പോലും എത്തിയിട്ടുണ്ടെന്ന് ഈ ശ്രദ്ധേയമായ കണ്ടെത്തല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

മുന്‍ വിശ്വാസികള്‍ അജ്ഞാത ദേശങ്ങളിലേക്ക് അവരുടെ വിശ്വാസം കൊണ്ടുപോവുക മാത്രമല്ല പ്രാര്‍ത്ഥനയുടെ ശക്തിക്ക് ഒരു സാക്ഷ്യം നല്‍കുകയും ചെയ്തുവെന്ന് ഈ കൊത്തുപണികള്‍ കാണിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.