പാക്കിസ്ഥാന്‍ തെരുവിലെ സുവിശേഷീകരണം: ട്രക്ക് ഡ്രൈവര്‍ക്കും കുടുംബത്തിനുമുണ്ടായ മാറ്റം

പാക്കിസ്ഥാന്‍ തെരുവിലെ സുവിശേഷീകരണം: ട്രക്ക് ഡ്രൈവര്‍ക്കും കുടുംബത്തിനുമുണ്ടായ മാറ്റം

Breaking News Global

പാക്കിസ്ഥാന്‍ തെരുവിലെ സുവിശേഷീകരണം: ട്രക്ക് ഡ്രൈവര്‍ക്കും കുടുംബത്തിനുമുണ്ടായ മാറ്റം
ഇസ്ളാമബാദ്: ഈ അടുത്ത കാലത്ത് പാക്കിസ്ഥാനില്‍ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ മിഷണറി സംഘടനയായ എഫ്എംഐയുടെ സുവിശേഷകര്‍ പാക്കിസ്ഥാനിലെ ചില തെരുവുകളിലും ബാസാറുകളിലും നടത്തിയ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു ട്രക്ക് ഡ്രൈവറായ ഒരു മുസ്ളീം യുവാവിനും കുടുംബത്തിനും കര്‍ത്താവ് വരുത്തിയ പരിവര്‍ത്തനമാണ് ശ്രദ്ധേയമായത്.

നെഹമ്യാവ് (ഈ പേര് യഥാര്‍ത്ഥ്യമല്ല. മിഷണറിമാരുടെ പേരും സ്ഥലവും അതുപോലെ ട്രക്ക് ഡ്രൈവറുടെ പേരും കുടുംബവും സുരക്ഷാ കാരണങ്ങളാല്‍ വ്യക്തമാക്കിയിട്ടില്ല) എന്ന സുവിശേഷകനും സംഘവും പതിവു സുവിശേഷീകരണത്തിന്റെ ഭാഗമായി 500 ബൈബിളുകള്‍ അക്രൈസ്തവരായവര്‍ക്ക് വിതരണം ചെയ്തു.

ആ സമയത്ത് യാദൃശ്ചികമായി ഒരു മുസ്ളീം ട്രക്ക് ഡ്രൈവറേയും കാണുവാനിടയായി. ഇദ്ദേഹത്തിനു ഒരു ബൈബിള്‍ നല്‍കുകയും സുവിശേഷം പങ്കുവെയ്ക്കുകയുമുണ്ടായി. ഡ്രൈവര്‍ തന്റെ വഴിക്കു പോയി. സുവിശേഷകര്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു.

ചില ദിവസങ്ങള്‍ക്കു ശേഷം ട്രക്ക് ഡ്രൈവറില്‍നിന്ന് ഒരു ഫോണ്‍ കോള്‍ വരികയുണ്ടായി. ബൈബിളില്‍ എഴുതിയിരുന്ന ഫോണ്‍ നമ്പറിലൂടെയായിരുന്നു വിളിച്ചത്. യേശുക്രിസ്തുവുമായ ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പിന്നീട് വീണ്ടും സുവിശേഷകര്‍ അദ്ദേഹവുമായി കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ഭാര്യയുമായും സുവിശേഷം പങ്കുവെച്ചു. ഇരുവരും കുടുംബവും കര്‍ത്താവില്‍ വിശ്വസിച്ചു രക്ഷിക്കപ്പെട്ടു. തുടര്‍ന്നു ജലത്തില്‍ സ്നാനം ഏറ്റു.
ഡ്രൈവറുടെ ഭാര്യ തയ്യല്‍ ജോലി ചെയ്യുകയാണ്.

തയ്യല്‍ പഠിക്കാനായി വരുന്നവരോട് സുവിശേഷം പങ്കുവെയ്ക്കുകയും അവര്‍ക്കും തന്റെ അയല്‍ക്കാരായ മറ്റു മുസ്ളീങ്ങള്‍ക്കും 50 ബൈബിളുകള്‍ ഈ സഹോദരി വിതരണം ചെയ്യുകയുണ്ടായി. ഇത്തരത്തില്‍ നിരവധി അനുഭവങ്ങളുണ്ട് മിഷന്‍ പ്രവര്‍ത്തന രംഗത്ത് നെഹമ്യാവിനു പറയുവാന്‍ ‍.

ഈ വര്‍ഷം മാത്രം പാക്കിസ്ഥാനില്‍ 10,000 ബൈബിളുകളാണ് വിതരണം ചെയ്തത്. ദൈവമക്കളുടെ പ്രാര്‍ത്ഥന നെഹമ്യാവ് ആവശ്യപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.