വിവാഹാഭ്യര്‍ത്ഥന നിരസിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു

വിവാഹാഭ്യര്‍ത്ഥന നിരസിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു

Breaking News Global

വിവാഹാഭ്യര്‍ത്ഥന നിരസിച്ച ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു
ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വെടിവെച്ചുകൊന്നു.

മുസ്ളീം യുവാവിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ച റാവല്‍പിണ്ടിയിലെ ഓള്‍ഡ് എയര്‍പോര്‍ട്ട് സ്വദേശിനിയായ സോണിയാണ് കൊല്ലപ്പെട്ടത്. ഈ പ്രദേശത്തുതന്നെ താമസിക്കുന്ന ഷെഹ്സാദിനാണ് സോണിയായ്ക്കു നേരെ വെടിയുതിര്‍ത്തത്.

സംഭവത്തിനുശേഷം ഇയാള്‍ രക്ഷപെട്ടു. പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തി.
സംഭവുമായി ബന്ധപ്പെട്ട് ഫൈസാന്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഷഹ്സാദിന്റെ അമ്മ വിവാഹാലോചനയുമായി സോണിയായുടെ മാതാപിതാക്കളെ സമീരിച്ചിരുന്നു.

എന്നാല്‍ സോണിയായുടെ മാതാപിതാക്കള്‍ ഈ ആവശ്യം നിരസിച്ചു.ക്കുവേണ്ടി മറ്റൊരു വിവാഹം ആലോചിക്കുകയും ചെയ്തു. സുഹൃത്തിനൊപ്പം ദേശീയ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സോണിയായ്ക്കുനേരെ ഷഹ്സാദ് വെടിയുതിര്‍ക്കുകയായിരുന്നു.