മന്ത്രവാദം പരീക്ഷിക്കാന്‍ അമ്മയും അനുജനും മൂത്തവനെ കൊന്നു

മന്ത്രവാദം പരീക്ഷിക്കാന്‍ അമ്മയും അനുജനും മൂത്തവനെ കൊന്നു

Breaking News India

മന്ത്രവാദം പരീക്ഷിക്കാന്‍ അമ്മയും അനുജനും മൂത്തവനെ കൊന്നു
കൊല്‍ക്കൊത്ത: മന്ത്രവാദം പരീക്ഷിക്കാനായി ഒരു അമ്മയും ഇളയ മകനും ചെയ്ത ക്രൂരകൃത്യം കണ്ടിട്ട് ഞെട്ടിയിരിക്കുകയാണ് ബംഗാള്‍ ‍.

കൊല്‍ക്കത്തയില്‍ നടന്ന ദാരരുണമായ കൊലപാതകത്തില്‍ അര്‍ജുന്‍ (25) എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. ഗീതാ മഹന്‍സാരിയ എന്ന സ്ത്രീയും ഇളയ മകന്‍ വിദുറും സംഭവത്തെത്തുടര്‍ന്നു പോലീസ് അറസ്റ്റു ചെയ്തു.

മൂത്ത മകന്‍ അര്‍ജുനന്റെ തല കല്ലുകൊണ്ടിടിച്ച് തകര്‍ത്തശേഷം മൃതദേഹം കര്‍പ്പൂരവും ചന്ദനത്തിരിയും ഉള്‍പ്പെടെയുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് കടായി ചട്ടിയിലിട്ടു കത്തിച്ചു.

മകനെ കാണാതായതിനെത്തുടര്‍ന്നു ഗീതയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ അനില്‍ മഹന്‍സാരിയ പോലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മഹന്‍സാരിയായുടെ സാള്‍ട്ട് ലേക്കിലെ രണ്ടു നില കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ ടെറസില്‍ നിന്നും തുണിയില്‍ പൊതിഞ്ഞിരുന്ന ജഡത്തിന്റെ അസ്ഥി കണ്ടെടുക്കുകയായിരുന്നു. ഇത് അര്‍ജുനന്റെ അവശിഷ്ടമാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് ഡി.എന്‍ ‍.എ. പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

അറസ്റ്റിലായ ഗീതയെയും 22 കാരന്‍ വിദുറിനെയും വ്യാഴാഴ്ച സോള്‍ട്ട് ലേക്ക് കോടതിയില്‍ ഹാജരാക്കി. വീട്ടില്‍നിന്നും കടായിയും ഒന്നാം നിലയിലെ പൂജാമുറിയുടെ തറയിലും ഭിത്തിയിലും തീ ആളിപ്പടര്‍ന്ന നിലയിലുള്ള കരിയും പുകയും കണ്ടെത്തി.

കൊല്ലാന്‍ ഉപയോഗിച്ചു എന്നു കരുതപ്പെടുന്ന രക്തം പുരണ്ട ഒരു കല്ലും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. അര്‍ജുന്റെ ശരീരം കടായിയിലിട്ടു കത്തിച്ചതായി ഗീത സമ്മതിച്ചു. കത്തുമ്പോള്‍ മാംസത്തിന്റെ ഗന്ധം വരാതിരിക്കാന്‍ നെയ്യും കര്‍പ്പൂരവും മറ്റു സുഗന്ധദ്രവ്യങ്ങളും ചേര്‍ത്താണ് കത്തിച്ചത്.

കാണാതായപ്പോള്‍ത്തന്നെ മന്ത്രവാദിനിയായ ഭാര്യ മകനെ ബലികൊടുത്തോ എന്നു സംശയം ഉയര്‍ന്നിരുന്നതായി അനില്‍ പറഞ്ഞു. ഗീത നേരത്തെ താന്ത്രിക പരിശീലനം തുടങ്ങിയതിനെ തുടര്‍ന്നു അനില്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. അനില്‍ രാജ്ഞര്‍ഹാറ്റിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത് പിതാവിന്റെ ബിസിനസുകളും നോക്കി നടത്തിയിരുന്നത് മൂത്ത മകന്‍ അര്‍ജുനായിരുന്നു.