ഇസ്ളാം മതംവിട്ട് ക്രിസ്തുവിനെ സ്വീകരിച്ചതിന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

ഇസ്ളാം മതംവിട്ട് ക്രിസ്തുവിനെ സ്വീകരിച്ചതിന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

Africa Breaking News

ഇസ്ളാം മതംവിട്ട് ക്രിസ്തുവിനെ സ്വീകരിച്ചതിന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി
കമ്പാല: കര്‍ത്താവ് രോഗസൌഖ്യം നല്‍കിയതിനെത്തുടര്‍ന്ന് ഇസ്ളാം മതംവിട്ട് ക്രിസ്ത്യാനിയായതിന് ഭര്‍ത്താവ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി.

കിഴക്കന്‍ ഉഗാണ്ടയില്‍ ബുക്കിരി ജില്ലയിലെ ബുഗിരി നഗരത്തില്‍ ജൂലൈ 9-ന് ആമിന നന്‍ഫുക (31) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

3 കുട്ടികളുടെ അമ്മ കൂടിയായ ആമിനയ്ക്ക് യൂട്ടറസ് സംബന്ധമായ ചികിത്സയോടനുബന്ധിച്ച് ജൂണ്‍ മാസത്തില്‍ തലസ്ഥാന നഗരിയായ കമ്പാലയിലെ ഒരു ആശുപത്രിയില്‍ 10 ദിവസത്തേക്ക് ചികിത്സയ്ക്കായി കഴിയേണ്ടി വന്നു. ഈ സമയത്ത് ശുശ്രൂഷിക്കാനായി ഒരു ബന്ധുവായ സ്ത്രീയും ഉണ്ടായിരുന്നു.

ഇവര്‍ 2021-ല്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിച്ചു വരികയായിരുന്നു.

അവര്‍ യേശുവിനെപ്പറ്റി ആമിനയോടു സംസാരിച്ചിരുന്നു. ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തശേഷം ഈ സ്ത്രീയുടെ വീട്ടിലേക്കാണ് ആമിന പോയത്. ആ സഹോദരിയുടെ ചര്‍ച്ചിലെ പാസ്റ്റര്‍ ഭവനത്തിലെത്തി ആമിനയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയുണ്ടായി. പിന്നീട് ബന്ധുവിനൊപ്പം ചര്‍ച്ചിലും പോവുകയുണ്ടായി.

അവിടെ ആരാധനാ യോഗത്തില്‍ പങ്കെടുക്കുകയും പാസ്റ്ററും വിശ്വാസികളും പ്രത്യേകം പ്രാര്‍ത്ഥിക്കുകയും സുവിശേഷം പങ്കുവെയ്ക്കുകയുമുണ്ടായി. ഇതേത്തുടര്‍ന്നു ആമിന കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ചു. പാസ്റ്റര്‍ ഒരു ബൈബിളും നല്‍കി.

തുടര്‍ന്ന് ആമിന ബൈബിളും പിടിച്ചുകൊണ്ട് ബന്ധുവിനൊപ്പം നടന്നു വരുന്നത് ആമിനയുടെ ഭര്‍ത്താവ് അബ്ദുള്ള (40) യുടെ ഏറ്റവും അടുത്ത സുഹൃത്തും ബിസ്സിനസ്സുകാരനുമായ അരികോ യഹയ കാണുവാനിടയായി.

ഇയാള്‍ ബൈബിള്‍ കിട്ടിയ വിവരം ചോദിച്ചപ്പോള്‍ ഇരുവരും ഭയന്നു മൌനം പാലിച്ചു. തുടര്‍ന്നു വേഗത്തില്‍ ഇയാള്‍ ആമിനയുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചു.

ഇവര്‍ വൈകിട്ട് 5 മണിക്ക് ബുക്കിരിയില്‍ ആമിന താമസിക്കുന്ന വീട്ടിലേക്കു മടങ്ങി വന്നു. ഏകദേശം 8 മണിയോടുകൂടി ആമിനയുടെ ഭര്‍ത്താവ് ഇവരുടെ വീടിന്റെ വാതില്‍ക്കല്‍ ചവിട്ടുകയും ബഹളം വച്ചുകൊണ്ട് നീ എന്നോട് കള്ളം പറഞ്ഞതെന്തെന്നും ചര്‍ച്ചില്‍ പോയ വിവരം അറിഞ്ഞെന്നും പറഞ്ഞു ബൈബിള്‍ തട്ടിത്തെറിപ്പിക്കുകയും ആമിനയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു.

ഭയന്നു പുറത്തുപോയ ബന്ധു അയല്‍ക്കാരെ വിളിച്ചു മടങ്ങിയെത്തിയപ്പോള്‍ അബ്ദുള്ള ഇറങ്ങി ഓടി. ഈ സമയം ആമിനയുടെ വായില്‍നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ അവരുടെ സഹായത്തോടെ ബുക്കിരിയിലെ ഒരു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ആ യുവതി മരണപ്പെട്ടെന്ന് ഡോക്ടര്‍ അറിയിച്ചു.

അബ്ദുള്ള ഒളിവില്‍ പോയി. പോലീസ് അയാള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്. ആമിനയുടെ ശവസംസ്ക്കാരം പിതാവിന്റെ ഗ്രാമമായ എയിങ്കോ ഗ്രാമത്തില്‍ നടത്തി.

ഇവരുടെ 3,6,9 വയസ് പ്രായമായ കുട്ടികള്‍ ഇപ്പോള്‍ ആമിനയുടെ രക്ഷിതാക്കളുടെ സംരക്ഷണയിലാണ്. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.