മാരക വൈറസുകളില്‍നിന്നും ലോകത്തെ രക്ഷിക്കാന്‍ ‍; 4000 കിലോമീറ്റര്‍ ഇഴഞ്ഞ് സന്യാസിമാര്‍

മാരക വൈറസുകളില്‍നിന്നും ലോകത്തെ രക്ഷിക്കാന്‍ ‍; 4000 കിലോമീറ്റര്‍ ഇഴഞ്ഞ് സന്യാസിമാര്‍

Breaking News India

മാരക വൈറസുകളില്‍നിന്നും ലോകത്തെ രക്ഷിക്കാന്‍ ‍; 4000 കിലോമീറ്റര്‍ ഇഴഞ്ഞ് സന്യാസിമാര്‍

ചെന്നൈ: കൊറോണപോലുള്ള മാരക വൈറസുകളില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഇഴഞ്ഞ് തീര്‍ത്ഥാടനം നടത്തുന്ന മൂന്ന് സന്യാസിമാര്‍ ഉത്തരഖണ്ഡില്‍നിന്ന് രാമേശ്വരത്തേക്ക് 4000 കിലോമീറ്റര്‍ തീര്‍ത്ഥാടനമാണ് നടത്തുന്നത്. മാരകമായ രോഗങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് ഇഴഞ്ഞ് തീര്‍ത്ഥാടനം.

മധ്യപ്രദേശിലെ ഗംഗാപൂരില്‍ പ്രവര്‍ത്തിക്കുന്ന കോലോ ഗോത്രം ആശ്രമത്തിലെ മൂന്നു ശിഷ്യരാണ് റോഡിലൂടെ ഇഴഞ്ഞ് രാമേശ്വരത്തേക്ക് തീര്‍ത്ഥാടനം നടത്താന്‍ ഇറങ്ങിയിരിക്കുന്നത്. തെര്‍മോകോള്‍ ഷീറ്റില്‍ കിടന്ന് ഇഴഞ്ഞാണ് മൂവരുടെയും യാത്ര.

കഴിഞ്ഞ ജൂണ്‍ 29-ന് പദയാത്ര ആരംഭിച്ച ഇവര്‍ ദേശീയ പാതയിലൂടെ ഇഴഞ്ഞു നീങ്ങി. ഇപ്പോള്‍ തിരുവണ്ണാമലൈ ജില്ലയിലെ വന്ദ്വസിയില്‍ പിന്നിട്ടു.

ലോക നന്മയും കൊറോണ പോലെയുള്ള മാരക രോഗങ്ങള്‍ വീണ്ടും വരാതെയിരിക്കാന്‍ നടത്തുന്ന തീര്‍ത്ഥാടന യാത്രയില്‍ തങ്ങള്‍ ദിവസവും 10 കിലോമീറ്റര്‍ വരെ ഇഴയുമെന്ന് ഇവര്‍ പറയുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

യാത്ര ഒരു മാസം പിന്നിട്ടിരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.