ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
നമ്മുടെ അടുക്കളയിലെ ഒരു ഒഴിച്ചുകൂടാനാകാത്ത ബക്ഷ്യസാധനമാണ് ജീരകം. നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഈ കുഞ്ഞന്‍ വസ്തു.
ഭക്ഷ്യസാധനങ്ങള്‍ക്കൊപ്പം തന്നെ ജീരകവെള്ളവും മലയാളികള്‍ക്ക് പ്രീയപ്പെട്ട പാനീയമാണ്. ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ചാറിച്ച് കുടിച്ചാല്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ സഹായിക്കുന്നു.
ഇതിലെ അല്‍ഡിഹൈഡ്, തൈമോള്‍ , ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങള്‍ വിഷാംശം ഇല്ലാതാക്കുന്ന ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നു. അതുപോലെ ദഹനപ്രശ്നങ്ങള്‍ക്കുള്ള പരമ്പരാഗത പരിഹാരം കൂടിയാണ്.
ദഹന പ്രക്രീയയെ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് എന്‍സൈമുകളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഇതുമൂലം ദഹനക്കേട്, വയറിളക്കം, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.
വയറുവീക്കം, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളെ സുഖപ്പെടുത്താനുള്ള ഔഷധമാണ് ജീരകം. പൊതുവെ ജീരകത്തില്‍ അടങ്ങിയിരിക്കുന്ന കലോറി വളരെ കുറവാണ്.
പച്ചക്കറികള്‍ കഴിക്കുമ്പോള്‍ അതില്‍ വറുത്ത ജീരകം ചേര്‍ക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. വേഗത്തില്‍ കൊഴുപ്പിനെ എരിയിച്ച് കളയാനും ഇത് സഹായിക്കും. കൂടാതെവായു പ്രശ്നത്തിനും ഉത്തമ പരിഹാരമാണ്.
നാരുകളുടെ സമ്പന്നമായ ഉറവിടമായതിനാല്‍ ജീരകം കഴിക്കുന്നത് വായുവിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
വയര്‍ നിറച്ചു ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അതിനുശേഷം ഒരു ഗ്ളാസ് ജീരകവെള്ളം കുടിക്കുന്നത് വയറില്‍ വായു കയറുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

