കോവിഡ് ബാധിച്ചവരില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് പഠനം

കോവിഡ് ബാധിച്ചവരില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് പഠനം

Breaking News Health

കോവിഡ് ബാധിച്ചവരില്‍ പ്രമേഹ സാദ്ധ്യത കൂടുതലാണെന്ന് പഠനം

കോവിഡ് ബാധിതര്‍ക്കിടയില്‍ പ്രമേഹം പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനം. കോവിഡ് മുക്തി നേടിയ 40 ശതമാനം പേരിലും ആദ്യ ഒരു വര്‍ഷത്തിനിടെ പ്രമേഹം പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍ ‍.

കോവിഡാനന്തരകാലത്ത് പ്രമേഹ ബാധിതരുടെ എണ്ണത്തില്‍ ക്രമാതിതമായ വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രമേഹത്തിനൊപ്പം തന്നെ കുട്ടികളിലും മുതിര്‍ന്നവര്‍ക്കുമിടയില്‍ കാഴ്ചക്കുറവ്, കിഡ്നി തകരാര്‍ ‍, ഹൃദയാഘാതം, പക്ഷാഘാതം, കൈകാലുകള്‍ മുറിച്ചുമാറ്റല്‍ തുടങ്ങിയവയിലും വര്‍ദ്ധനവുണ്ട്.

പഞ്ചാബിലെ മൊഹാലി ഫോര്‍ട്ടീസ് ആശുപത്രിയിലെ എന്‍ഡോ ക്രൈനോളജി വിഭാഗം മേധാവി ഡോ. ആര്‍ മുരളീധരനാണ് ഇതു സംബന്ധിച്ച വിശകലനങ്ങള്‍ നടത്തിയത്.

സാധാരണ അളവിലുള്ള ഇന്‍സുലിന്‍ ലെവലിനെ പ്രതിരോധിക്കാന്‍ കഴിയാതെ വരികയോ ശരീരം ആവശ്യപ്പെടുന്ന അളവില്‍ ഇന്‍സുലിന്‍ ഉല്പ്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.