വിമത നീക്കം ; മലയാളികളടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി

വിമത നീക്കം ; മലയാളികളടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി

Breaking News Middle East

വിമത നീക്കം ; മലയാളികളടക്കം രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി

വത്തിക്കാന്‍ സിറ്റി: തുടര്‍ച്ചയായ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മലയാളി ഉള്‍പ്പെടെ രണ്ട് കന്യാസ്ത്രീകളെ വത്തിക്കാന്‍ പുറത്താക്കി. ഇറ്റലിയിലെ അമാല്‍ഫിയിലെ മഠത്തില്‍ സേവനമനുഷ്ഠിച്ചു വരുന്ന സിസ്റ്റര്‍മാരായ മാസിമിലായാന പാന്‍സ, എയ്ഞ്ചല മറിയ പുന്നയ്ക്കല്‍ എന്നിവരെയാണ് പുറത്താക്കിയത്.

കന്യാസ്ത്രീ പദവിയില്‍നിന്ന് മോചിതരാകുന്നുവെന്ന് അറിയിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒപ്പിട്ട കത്ത് ലഭിച്ചതോടെയാണ് രണ്ടു കന്യാസ്ത്രീകള്‍ക്കും മഠം വിട്ടു പോകേണ്ടി വന്നത്. പുറത്താക്കപ്പെട്ട കന്യാസ്ത്രീകള്‍ മഠം മാറണമെന്ന് കഴിഞ്ഞ വര്‍ഷം വത്തിക്കാന്റെ ഉത്തരവ് ഉണ്ടായിരുന്നു. പകരം രണ്ട് കന്യാസ്ത്രീകളെ മഠത്തിലേക്ക് നിയോഗിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഉത്തരവ് അംഗീകരിക്കാനോ പകരക്കാരെ മഠത്തില്‍ പ്രവേശിപ്പിക്കാനോ ഇപ്പോള്‍ പുറത്താക്കപ്പെട്ട കന്യാസ്ത്രീകള്‍ വിസമ്മതിച്ചു. തുടര്‍ന്ന് സഭാ നേതൃത്വം ഇടപെട്ടെങ്കിലും മഠം തുറക്കാന്‍ പോലും കന്യാസ്ത്രീകള്‍ തയ്യാറായില്ല.

പിന്നീട് വത്തിക്കാനുമായി പാന്‍സയും എയ്ഞ്ചലും ചര്‍ച്ച നടത്താന്‍ ശ്രമിച്ചുവെങ്കിലും സഭയെ അനുസരിച്ചില്ലെന്ന കാരണത്തില്‍ ഇരുവരെയും പുറത്താക്കുകയായിരുന്നു.

അമാല്‍ഫി തീരത്തുള്ള ഏഴ് നൂറ്റാണ്ട് പഴക്കമുള്ള മഠത്തിലാണ് കന്യാസ്ത്രീകള്‍ താമസിച്ചിരുന്നത്. സഭയ്ക്കുള്ളില്‍ വിമത നീക്കം നടത്തുന്നു എന്നതായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.